ഇവർ വീട്ടിലിരുന്നോളു, എസ് ബി ഐ വാതിൽ പടിയിലെത്തും!

Mail This Article
വാതിൽ പടി സേവനങ്ങൾ ഒന്നു കൂടി ഉഷാറാക്കുന്നതായി പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വീറ്റ്. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗമുള്ളവർ, കാഴ്ച പരിമിതർ എന്നിവർക്ക് മാസം തോറും മൂന്നു തവണ സൗജന്യ സേവനം ലഭ്യമാണ്. ഹോം ബാങ്കിന്റെ അഞ്ചു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന അക്കൗണ്ടുടമകൾക്കാണ് സേവനം ലഭിക്കുക.
യോനോ ആപ്പ് വഴി അപേക്ഷിക്കാം
എസ്ബി ഐ യുടെ യോനോ ആപ്പ് തുറന്ന് അതിൽ സർവീസ് റിക്വസ്റ്റ് എന്നെ മെനുവിൽ കയറണം. എന്നിട്ട് വാതിൽപ്പടി ബാങ്കിങ് സർവീസ് സിലക്റ്റ് ചെയ്യുക. അതിൽ ആവശ്യമുള്ള സേവനങ്ങൾ തെരഞ്ഞെടുക്കാം.
Englisg Summary : SBI Giving Doorstep Banking Services Aggresively