ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഓരോ സുഗന്ധവും നമുക്കോരോരോ ഓർമകളാണ്. പുത്തൻ പുസ്തകത്താൾ മറിക്കുമ്പോഴുണ്ടാകുന്ന ഗന്ധം സ്‌കൂൾ കാലത്തെ ഗൃഹാതുരത്വം ഉളവാക്കുന്നവയാണെങ്കിൽ പുതുമഴയിലെ മണ്ണിന്റെ മണം പ്രത്യാശയുടേതാണ്. 

ഇങ്ങനെ വിവിധ ഗന്ധങ്ങളെ വേർതിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്ന ‘ഓൾഫാക്ടറി കോർട്ടക്സ്’ എന്ന തലച്ചോറിന്റെ ഭാഗം അത്രമേൽ കാര്യക്ഷമം ആണെന്ന തിരിച്ചറിവാകണം ഗന്ധമുപയോഗിച്ചുകൊണ്ടുള്ള ഓൾഫാക്ടറി ബ്രാൻഡിങ്/മാർക്കറ്റിങ് എന്ന വിപണന തന്ത്രത്തിലേക്കു കമ്പനികളെ നയിച്ചത്. 

ഓൾഫാക്ടറി ബ്രാൻഡിങ്

ബ്രാൻഡിന്റെ മറ്റു ഘടകങ്ങളോടൊപ്പം ആകർഷകമായ ഒരു സുഗന്ധം കൂടി ഉപയോഗിച്ചു കൊണ്ടുള്ള ബ്രാൻഡിങ്ങാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ ബ്രാൻഡിനെ വ്യത്യസ്തമാക്കാം. ഒപ്പം ഉപഭോക്‌തൃ മനസ്സുകളിൽ ബ്രാൻഡിനെക്കുറിച്ചു മികച്ച അനുഭൂതിയുണർത്താനും പോസിറ്റീവായ വികാരങ്ങൾ ജനിപ്പിക്കാനും സഹായിക്കും. ലോകമെമ്പാടുമുള്ള ഹോളിഡേ ഇൻ ഹോട്ടലുകളിലെ പ്രത്യേകതരം സുഗന്ധം, സിങ്കപ്പൂർ എയർലൈൻസ് ടൗവലുകളിലും മറ്റും ഉപയോഗിക്കുന്ന റോസ്, ലാവൻഡർ, സിട്രസ് തുടങ്ങിയ സുഗന്ധങ്ങൾ, സ്റ്റാർബക്സ് ഔട് ലെറ്റുകളിലെ ശുദ്ധമായ കാപ്പിക്കുരുവിന്റെ സുഗന്ധം തുടങ്ങിയവ ഓൾഫാക്ടറി ബ്രാൻഡിങ്ങിന് മികച്ച ഉദാഹരണങ്ങളാണ്. 

ഓൾഫാക്ടറി മാർക്കറ്റിങ്ചില ഹൈപ്പർ മാർക്കറ്റുകളിൽ ചില പ്രത്യേക ഉൽപന്നങ്ങൾക്ക് അടുത്തെത്തുമ്പോൾ അവ വാങ്ങാൻ കൂടുതൽ പ്രേരിപ്പിക്കുന്ന ഗന്ധങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കൊച്ചിയിലെ പ്രമുഖ മാളിൽ ബേക്കറി ഉൽപന്നങ്ങൾക്ക് അടുത്തെത്തുമ്പോൾ ഒരു ബേക്കിങ് ബോർമയ്ക്കുള്ളിലൂടെ നടക്കുന്ന പ്രതീതിയുണർത്തുന്ന തരം ഗന്ധമാണ്. അത് സ്വാഭാവികമായി വരുന്നതാണെങ്കിൽ മത്സ്യമാംസാദികൾ വിൽക്കുന്നയിടത്ത് അവയുടെ ഗന്ധം വരേണ്ടതല്ലേ? ഇതുപോലെ തന്നെയാണ് മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഇടവേളകളിൽ മാത്രം വരുന്ന പോപ്കോണിന്റെ ഗന്ധം. രാജ്യാന്തര നിലവാരം പുലർത്തുന്ന എയർകണ്ടീഷനിങ് സംവിധാനങ്ങളുള്ള ഇത്തരമിടങ്ങളിൽ ഈ ഗന്ധം അവിചാരിതമെന്നു വിചാരിക്കുക വയ്യ. 

ലഘുസംരംഭകർക്ക് എങ്ങനെ ഇതു പ്രയോജനപ്പെടുത്താം?

ബ്രാൻഡിനെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കാൻ പ്രത്യേകതരം സുഗന്ധമുപയോഗിക്കുകയാണ് ഓൾഫാക്ടറി ബ്രാൻഡിങ്ങിൽ ചെയ്യുന്നത്. ഭീമൻ ബ്രാൻഡുകൾ വൻനിക്ഷേപമാണ് ഇതിനായി നീക്കിവയ്ക്കുക. ലഘുസംരംഭകർക്ക് അത് സാധ്യമല്ലല്ലോ. അതിനാൽ, കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു അരോമ ഡിഫ്‌യൂസറും (Aroma Diffuser) ഊഷ്മളമായ സുഗന്ധവും തിരഞ്ഞെടുത്താൽ ചെറിയ മുതൽമുടക്കിൽ ഓൾഫാക്ടറി ബ്രാൻഡിങ്ങിന്റെ നേട്ടങ്ങൾ ആസ്വദിക്കാനാകും. നേർത്ത സുഗന്ധമാണ് ഏറ്റവും മികച്ചത്. 

വിൽപനയ്ക്കുള്ള ഉൽപന്നങ്ങളെ ഗന്ധങ്ങളിലൂടെ ഉപയോക്താവിലേക്ക് അടുപ്പിക്കുക എന്നതാണ് ഓൾഫാക്ടറി മാർക്കറ്റിങ്ങിൽ ചെയ്യുന്നത്. ഇതിലൂടെ കൂടുതൽ വിൽപന നേടാനാകും എന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓൾഫാക്ടറി ബ്രാൻഡിങ്ങിലേതു പോലെ വ്യത്യസ്തമായ ഗന്ധത്തിനല്ല പ്രാധാന്യം. ഉൽപന്നം ഏതാണോ അതിനെ ഓർമപ്പെടുത്തുന്ന ഗന്ധമാണ് ഇവിടെ വേണ്ടത്. ഇതിനായി സംരംഭകർ തന്നെ വികസിപ്പിച്ചെടുക്കുന്ന നൂതനമാർഗങ്ങളാണെങ്കിൽ ചെലവ് കുറഞ്ഞിരിക്കും 

English Summary : How to Use Olfactory Branding to Improve Business

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com