42 സ്‌ക്വയർ ഏറ്റെടുത്ത് വേവ്ട്രോണിക്സ്

Mail This Article
കൊച്ചി∙ കൊച്ചിയിലെ ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ കൺസൽറ്റിങ് സ്ഥാപനമായ ‘42 സ്‌ക്വയറിനെ’ അമേരിക്കയിലെ യൂട്ടാ ആസ്ഥാനമായുള്ള ഇന്റലിജന്റ് ട്രാഫിക് സൊല്യൂഷൻസ് കമ്പനിയായ ‘വേവ്ട്രോണിക്സ്’ ഏറ്റെടുത്തു. 2019ൽ എൻ.പി.വിൻസന്റ്, ജിജോ ജോയ്, സുഹൈർ ഹസൻ, റിജോ ജോർജ് എന്നിവർ ചേർന്നാണു ‘42 സ്‌ക്വയർ’ ആരംഭിച്ചത്. അമേരിക്കയിലെ ഗതാഗത സുരക്ഷാ സംവിധാന ഉപകരണ രംഗത്തെ പ്രമുഖ കമ്പനിയായ വേവ്ട്രോണിക്സ് റഡാർ ട്രാഫിക് ഡിറ്റക്‌ഷൻ സൊല്യൂഷനിലെ മുൻനിരക്കാരാണ്. വെബ്, മൊബൈൽ, എംബഡഡ് കൺട്രോൾ സൊല്യൂഷനുകൾ എന്നിവയിൽ 42 സ്‌ക്വയറിനുള്ള അനുഭവസമ്പത്തു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വേവ്ട്രോണിക്സ് സ്ഥാപകൻ ഡേവിഡ് ആർനോൾഡ് പറഞ്ഞു.