ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞവാരം ബോണസ് ഓഹരി വിൽപന (Bonus share issue) പ്രഖ്യാപനം നടത്തിയശേഷം കിറ്റെക്സിന്റെ ഓഹരികൾ അൽപം താഴേക്ക് നീങ്ങിയിരുന്നെങ്കിലും പിന്നീട് നേട്ടത്തിലേറിയിരുന്നു. ഇന്നും 4.99% ഉയർന്ന് ഓഹരി 668.75 രൂപയിലെത്തി. നവംബർ 22ന് രേഖപ്പെടുത്തിയ 679.85 രൂപയാണ് കിറ്റെക്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം.

4,447.19 കോടി രൂപ വിപണിമൂല്യമുള്ള കിറ്റെക്സിന്റെ ഓഹരികൾ കഴിഞ്ഞ ഒരുമാസത്തിനിടെ 31 ശതമാനവും ഒരുവർഷത്തിനിടെ 215 ശതമാനവും 5 വർഷത്തിനിടെ 565 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഇന്ന് പൊതുവേ നടത്തിയ മുന്നേറ്റത്തിന് പുറമേ, യുഎസ് കമ്പനിയായ സിയാട്രിയം ലെറ്റൂർനോയുമായി (Seatrium Letourneau) സഹകരിച്ച് ജാക്ക്-അപ് റിഗ്സ് നിർമിക്കുമെന്ന പ്രഖ്യാപനവും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ ഇന്ന് അപ്പർ-സർക്യൂട്ടിലെത്തിച്ചു. 5% ഉയർന്ന് 1,364.25 രൂപയിലാണ് ഓഹരി ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 30 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്.

തീരപ്രദേശത്തുനിന്ന് അകലെ കടലിൽ ഖനനത്തിന് സഹായിക്കുന്ന മൊബൈൽ ഓഫ്ഷോർ ഡ്രില്ലിങ് യൂണിറ്റ്സ് (എംഒഡിയു/MODUs) വെസലുകൾ ഇന്ത്യൻ‌ വിപണിക്കായി നിർമിക്കുന്നതിനാണ് സിയാട്രിയം ലെറ്റൂർനോയുമായി കൊച്ചിൻ ഷിപ്പ്‍യാർഡ് കൈകോർക്കുന്നത്. കേരളം ആസ്ഥാനമായ മുത്തൂറ്റ് മൈക്രോഫിന്നിന്റെ (Muthoot Microfin) ഓഹരികളും ഇന്ന് 3.67% ഉയർന്നു. എസ്ബിഐയുമായി ചേർന്ന് കോ-ലെൻഡിങ് പങ്കാളിത്തത്തിൽ മുത്തൂറ്റ് മൈക്രോഫിൻ ഏർപ്പെട്ട പശ്ചാത്തലത്തിലാണ് ഓഹരികളുടെ നേട്ടം. സഹകരണത്തിന്റെ ഭാഗമായി 500 കോടി രൂപ എസ്ബിഐ അനുവദിക്കും. വനിതാസംരംഭകർക്ക് 50,000 രൂപ മുതൽ മൂന്നുലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

പാറ്റ്സ്പിൻ 6.87%, ബിപിഎൽ 5%, സഫ സിസ്റ്റംസ് 4.95%, പ്രൈമ ഇനവ്ഡസ്ട്രീസ് 3.81% എന്നിങ്ങനെയും നേട്ടത്തിലാണ് ഇന്നുള്ളത്. ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കെഎസ്ഇ, കിങ്സ് ഇൻഫ്ര, വണ്ടർല, ആസ്റ്റർ, അപ്പോളോ ടയേഴ്സ്, ഫാക്ട് എന്നിവയും ഇന്ന് ഭേദപ്പെട്ട നേട്ടത്തിലേറി. പ്രൈമ അഗ്രോയാണ് 6% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. ഇൻഡിട്രേഡ് 3 ശതമാനത്തോളം താഴ്ന്നു. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Kitex, Cochin Shipyard shares hit Upper-Circuit: Cochin Shipyard and Kitex Garments witnessed a 5% surge in share prices, hitting the upper circuit on the Indian stock market. Kitex's rise comes after a bonus share issue announcement, while Cochin Shipyard secured a collaboration with Seatrium Letourneau. Muthoot Microfin also saw a rise following a co-lending partnership with SBI.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com