അതിവേഗം വളരുമ്പോഴും ഇന്ത്യയിൽ സാമൂഹ്യ അസമത്വം വർധിക്കുന്നു
Mail This Article
രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനം കൂടിയതും ബ്രിട്ടനെ കടത്തി വെട്ടിയതുമെല്ലാം സന്തോഷിക്കാനുള്ള കാരണങ്ങളാണെങ്കിലും രാജ്യത്ത് അസമത്വം കൂടുന്നുവെന്ന് റിപ്പോർട്ടുകള്‍. ദാരിദ്ര്യം കുറയുന്നുണ്ടെങ്കിലും അസമത്വം കൂടുന്നത് സമൂഹത്തിൽ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പോഷകാഹാരം, വിദ്യാഭ്യാസം, ലിംഗ സമത്വം, ആരോഗ്യം എന്നീ മേഖലകളില്‍ ഇന്ത്യയിൽ വലിയ പുരോഗതി ഇല്ല. 2000 മുതലാണ് അസമത്വം കൂടിയെതെന്നു 'കോംപിറ്റീറ്റിവ്നെസ് റോഡ് മാപ് ഫോർ ഇന്ത്യ' ചൂണ്ടികാണിക്കുന്നു. ഇന്ത്യയിലെ 10 ശതമാനം ആളുകളുടെ സമ്പത്ത് ആഗോള ശരാശരിയേക്കാൾ കൂടുതലായി വളർന്നിട്ടുമുണ്ട്. വിദ്യാഭ്യാസ അസമത്വത്തിന്റെ കാര്യത്തിൽ 163 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്. സെക്കൻഡറി വിദ്യാഭ്യാസത്തിലെ ലിംഗ അസമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ 139 ലാണ്. ഒരു ഭാഷയിലും ഒരു വാചകം എഴുതാനോ വായിക്കാനോ കഴിയാത്ത 186 ദശലക്ഷം സ്ത്രീകൾ ഇന്ത്യയിലുണ്ട്. ആരോഗ്യ രംഗത്തെ അസമത്വത്തിന്റെ കാര്യത്തിൽ 165 രാജ്യങ്ങളുടെ ലിസ്റ്റിൽ 145 ൽ മാത്രമാണ് ഇന്ത്യ . ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിനുള്ള ബജറ്റ് വിഹിതവും വളരെ കുറവാണെന്നു റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.
English Summary : Social Inequality Gap is Widening in India