ലോക് ഡൗണ്‍ നീട്ടിയപ്പോള്‍ രാജ്യത്തിന് നഷ്ടം 17 ലക്ഷം കോടി രൂപ
Mail This Article
കോവിഡ്-19 വൈറസിനെ വരുതിയിലാക്കാന്‍ ലോക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയപ്പോള്‍ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം 23440 കോടി യു എസ് ഡോളര്‍ (17ക്ഷം കോടി രൂപ)വരുമെന്ന് അനുമാനം. കൂടാതെ 2020 കലണ്ടര്‍ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിലയ്ക്കുമെന്നും ബ്രീട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്‌സ് വ്യക്തമാക്കുന്നു. 2020 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ച പൂജ്യമായിരിക്കുമെന്നും സാമ്പത്തിക വര്‍ഷമാണ് പരിഗണിക്കുന്നതെങ്കില്‍ ഇത് 0.8 ശതമാനമായിരിക്കുമെന്നും ബാര്‍ക്ലേയ്‌സ് അനുമാനിക്കുന്നു.
ഇത്തവണ നഷ്ടം ഇരട്ടി
മേയ് പതിനാലിനാണ് 21 ദിവസത്തെ ലോക് ഡൗണ്‍ മറ്റൊരു 20 ദിവസം കൂടി നീട്ടികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. വൈറസ് ബാധ നിയന്ത്രണത്തിലായ മേഖലകളില്‍ ഇളവ് അനുവദിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല കൂടുതല്‍ കടുത്ത നടപടി വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നാഴ്ച ലോക്ഡൗണ്‍ രാജ്യത്തിനുണ്ടാക്കിയ സാമ്പത്തിക നഷ്ടം 12000 കോടി ഡോളര്‍ ആണെന്നാണ് ബാര്‍ക്ലേയ്‌സ് പറയുന്നത്. എന്നാല്‍ രണ്ടാം ലോക്ഡൗണിന് നഷ്ടം നേരെ ഇരട്ടിയോളം വരുമെന്നും ബാര്‍ക്ലേയ്‌സ് പറയുന്നു.