കല്യാണ് ഓഹരി നേരിയ നഷ്ടത്തിൽ ലിസ്റ്റ് ചെയ്തു

Mail This Article
കേരളത്തിൽ നിന്നുള്ള കല്യാൺ ജൂവലേഴ്സിന്റെ ഓഹരി വിപണിയിൽ നേരിയ നഷ്ടത്തോടെ ലിസ്റ്റ് ചെയ്തു. 87 രൂപ എന്ന ഇഷ്യു വിലയേക്കാൾ 10 രൂപ താഴ്ന്ന് 77 രൂപയ്ക്ക് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും 77.90 രൂപയ്ക്ക് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിൽ ഇഷ്യു വിലയേക്കൾ 13 ശതമാനം താഴെയാണിത്. കല്യാൺ ഓഹരികൾ നൂറു രൂപയ്ക്കു മുകളിലായിരിക്കുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തലെങ്കിലും വിപണി നഷ്ടത്തിൽ തുടരുന്നതാണ് മങ്ങിയ ലിസ്റ്റിങിനു വഴിയൊരുക്കിയത്. രാജ്യത്ത് സ്വർണ വ്യാപാര മേഖലയുടെ പ്രസക്തി ഏറെയായതിനാൽ ദീർഘകാല നിക്ഷേപകർക്ക് 70 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച് കല്യാൺ ഓഹരി വാങ്ങാനാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
English Summary : Kalyan Jewellers Listed in Share Market