നിക്ഷേപകരെ സംരക്ഷിക്കാൻ പുതിയ പ്ലാറ്റ് ഫോമുമായി ബി എസ് ഇ
Mail This Article
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കഴിഞ്ഞയിടെ ഉദ്ഘാടനം ചെയ്ത ഐആർആർഎ പ്ലാറ്റ്‌ഫോം ശ്രദ്ധോയമാകുന്നു. ബ്രോക്കറുടെ പ്ലാറ്റ്‌ഫോം സാങ്കേതിക തകരാർ നേരിടുമ്പോൾ നിക്ഷേപകരെ സ്‌ക്വയർ ചെയ്യാനോ അവരുടെ ഓഹരി വ്യാപാരത്തിൽ നിന്ന് പുറത്തുകടക്കാനോ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇത്. ഇൻറർനെറ്റ് അധിഷ്ഠിത ട്രേഡിങും (IBT) സെക്യൂരിറ്റി ട്രേഡിങും, വയർലെസ് ടെക്നോളജി (STWT) വഴി നടത്തുന്ന ട്രേഡിങ് അംഗങ്ങൾക്ക് IRRA പ്ലാറ്റ്ഫോം ലഭ്യമാകും. എന്നാൽ ആൽഗോ ട്രേഡിങിനും സ്ഥാപന ഇടപാടുകാർക്കും ഇത് ലഭ്യമാകില്ല.
ഐആർആർഎ പ്ലാറ്റ്‌ഫോം അപകടസാധ്യത കുറയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും പുതിയ വ്യാപാരം ഇതിൽ തുടങ്ങാൻ അനുവദിക്കില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു. അതായത് നിലവിലുള്ള വ്യാപാരങ്ങൾ സ്‌ക്വയർ ഓഫ് ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം ഓഹരി വ്യാപാരികളെ സഹായിക്കും. ഡിസ്‌കൗണ്ട് ബ്രോക്കേഴ്‌സ് ആയ സിറോദയിലും, മറ്റ് ബ്രോക്കറേജുകളുടെ പ്ലാറ്റുഫോമുകളിലും ഇടക്കിടക്ക് സാങ്കേതിക തടസ്സങ്ങൾ വരാറുണ്ട്. ഇത് പലപ്പോഴും വ്യാപാരികൾക്ക് നഷ്ടം വരുത്തും. എന്നാൽ ബി എസ് ഇ യുടെ പുതിയ പ്ലാറ്റ്ഫോമിലൂടെ ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനാകും. നിക്ഷേപകർക്ക് സുരക്ഷിതമായി വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ബി എസ് ഇ ഈ പുതിയ പ്ലാറ്റ് ഫോം തുടങ്ങിയിരിക്കുന്നത്.