ഭൂമി തരംമാറ്റാൻ എത്ര ഫീസ് അടയ്ക്കണം?
Mail This Article
കൈവശമുള്ള ഭൂമിയുടെ തരം മാറ്റുന്നതിന് ഫീസടയ്ക്കാൻ ചില നിബന്ധനകളുണ്ട്. 2017 ഡിസംബർ 31നു മുൻപ് അപേക്ഷ കൊടുത്തതാണെങ്കിൽ ഫീസ് ഒന്നും അടയ്ക്കേണ്ടതില്ല. കൈവശമുള്ള ഭൂമി 25 സെന്റിൽ താഴെ ആണെങ്കിലും ഫീസ് ഇല്ല.
എന്നാൽ 25 സെന്റിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങളുടെ ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി ആകെ വിലയുടെ നിശ്ചിത ശതമാനം ഫീസ് അടയക്കണം. 25 സെന്റ്മുതൽ ഒരു ഏക്കർ വരെ ആണെങ്കിൽ ന്യായവിലയുടെ 10% ആണ് ഫീസ്. ഒരു ഏക്കറിന് മുകളിലാണെങ്കിൽ 20 ശതമാനവും.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചാൽ ഫീസടയ്ക്കാൻ ആവശ്യപ്പെട്ടുള്ള കത്ത് ആർഡിഎ ഓഫിസിൽനിന്ന് ലഭിക്കും. അതിൽ അടയ്ക്കേണ്ട തുക എത്രയെന്ന് പറഞ്ഞിരിക്കും. അത് മേൽപറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സബ്റജിസ്ട്രാർ ഓഫിസിലോ ന്യായവില വെബ്സൈറ്റിലോ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം ഫീസടയ്ക്കുക.
ലേഖകൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്
English Summary : How Much is the Fee for Converting Land