ഇങ്ങനാണേൽ മീറ്റര് റീഡർ ഇനി വരേണ്ട! സെൽഫ് റീഡിങ് എടുത്ത് ബിൽ അടയ്ക്കാം
.jpg?w=1120&h=583)
Mail This Article
സ്വയം മീറ്റർ റീഡിങ് എടുക്കാം; വാട്ടർ ചാർജ് അടയ്ക്കാം. അതിനുള്ള ആപ്പ് റെഡി. കെ - സെൽഫ് എന്ന പേരിൽ കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ - ഡിസ്ക് ) ആണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
പ്രവർത്തനം എങ്ങനെ ?
സ്മാർട്ട് ഫോണിന്റെ സഹായത്തോടെയാണ് മീറ്റർ റീഡിങ് എടുക്കുന്നത്. നിലവിൽ രണ്ടു മാസത്തിലൊരിക്കലാണ് ഉപഭോക്താക്കൾക്ക് വാട്ടർബിൽ ലഭിക്കുന്നത്. ആപ്പ് നിലവിൽ വരുന്നതോടെ 30 ദിവസം കഴിയുമ്പോൾ ബിൽ ലഭിക്കും. പിഴ കൂടാതെ ബിൽ അടയ്ക്കാൻ 15 ദിവസത്തെ സാവകാശമാണ് അനുവദിക്കുക. പിന്നീട് ബില്ലിൽ പിഴ സംഖ്യ ചേർക്കും.
എങ്ങനെ ഉപയോഗിക്കും?
പ്ലേ സ്റ്റോറിൽ നിന്ന് കെ-സെൽഫ് ആപ് ഡൗൺലോഡു ചെയ്ത് മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യണം. കൺസ്യൂമർ നമ്പർ നൽകുമ്പോൾ ഏറ്റവും അവസാനത്തെ മീറ്റർ റീഡിങ് ലഭിക്കും. തുടർന്ന് മീറ്റർ റീഡിങ് രേഖപ്പെടുത്തിയ മീറ്ററിന്റെ ചിത്രം അപ് ലോഡുചെയ്തു കൊടുത്താൽ ജല ഉപഭോഗത്തിന്റെ അളവും അടയ്ക്കേണ്ട തുകയും തെളിഞ്ഞു വരും. പിന്നീട് പേയ്മെന്റ് ഗേറ്റ് വേയിലൂടെ എടിഎം കാർഡ് ഉപയോഗിച്ച് ബില്ല് അടയ്ക്കാം.
മീറ്റർ റീഡർ ഇനി വരുമോ?
കെ - സെൽഫ് ആപ്പ് ഉപയോഗിക്കാത്തവരുടെ വീട്ടിലേയ്ക്ക് മീറ്റർ റീഡർ എത്തി മീറ്റർ റീഡിങ് രേഖപ്പെടുത്തും. റീഡിങ് രേഖപ്പെടുത്തിയ മീറ്ററിന്റെ ചിത്രം അവർ അപ് ലോഡ് ചെയ്യും. തുടർന്ന് മീറ്റർ റീഡറുടെ മൊബൈലിൽ തെളിയുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവിന് വാട്ടർബിൽ അടയ്ക്കാം.
English Summary : Pay Water Bill After Self Reading