15 നിമിഷത്തിൽ 'ചെറുകടി' വീട്ടിലെത്തും; സ്വിഗി കഫെയിലൂടെ
Mail This Article
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ്, ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി ഇപ്പോൾ. 15 മിനിറ്റിനുള്ളിൽ ലഘുഭക്ഷണങ്ങളും പാനീയങ്ങളും എത്തിക്കാൻ 'കഫേ' ആരംഭിച്ചു.നിലവിൽ ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഈ ഓപ്ഷൻ ലഭ്യമാണ്. ബ്രാൻഡഡ് അല്ലാത്ത ലഘുഭക്ഷണങ്ങളും പാനീയങ്ങളും 'കഫേ' വഴി ഉപഭോക്താക്കളിൽ എത്തിക്കും.പുതിയ ഓഫർ പൈലറ്റ് ഘട്ടത്തിലാണ്. Swiggy യുടെ ആപ്പിലെ ഫുഡ് ഡെലിവറി ഓപ്ഷനിൽ ഇത് ലഭ്യമാണ്. കോഫി, മിൽക്ക് ഷേക്കുകൾ, പ്രോട്ടീൻ ബാറുകൾ എന്നിവ പോലുള്ളവയും, ചില ലഘുഭക്ഷണങ്ങളും ഫ്രൈകളും ഇതിലൂടെ ലഭ്യമാണ്. വീട്ടുകാരറിയാതെ പല സാധനങ്ങളും ഓർഡർ ചെയ്യാൻ 'ഇൻകോഗ്നിറ്റോ മോഡ്' നടപ്പിലാക്കിയശേഷം മറ്റൊരു പുതിയ പരീക്ഷണമാണ് സ്വിഗിയുടെ 'കഫേ'. പരീക്ഷണഘട്ടത്തിലെ ഡിമാൻഡ് അനുസരിച്ചായിരിക്കും ഇത് ഇന്ത്യ മുഴുവൻ പിന്നീട് നടപ്പിൽ വരുത്തുക.