ADVERTISEMENT

കാത്തിരിക്കുകയാണ്, ലോകം മുഴുവൻ. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികോത്സവത്തിനു കൊടി ഉയരാൻ ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകളേയുള്ളൂ. ഞാൻ ബുധനാഴ്ച രാവിലെ പാരിസിലെത്തി. അത്‌ലീറ്റായും പരിശീലകയായും ഒട്ടേറെ ഒളിംപിക്സുകളുടെ ഭാഗമായ ഞാൻ ഇത്തവണ കായികസംഘാടകയെന്ന നിലയിലാണു പാരിസിലേക്കെത്തിയത്. 

എല്ലായിടത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നു വിമാനത്താവളത്തിൽനിന്നു താമസസ്ഥലത്തേക്കുള്ള യാത്രയിൽ ബോധ്യമായി. കൊടികളും ബോർഡുകളുമൊക്കെ പ്രധാന സ്ഥലങ്ങളിൽ കണ്ടു. സിഡ്നി ഒളിംപിക്സിലൊക്കെ കണ്ടതുപോലെ നഗരം മുഴുവൻ നിറഞ്ഞുനിൽക്കുന്ന കൊടിതോരണങ്ങളോ ബോർഡുകളോ ഇല്ല. 

ഇന്ത്യൻ സംഘത്തിനു മികച്ച സൗകര്യങ്ങളാണു വില്ലേജിൽ ഒരുക്കിയിരിക്കുന്നതെന്നാണു വിവരം. എന്നാൽ, ഇന്ത്യൻ ഭക്ഷണം ആവശ്യത്തിനു കൊടുക്കുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ സംഘാടകർ പുലർത്തുന്നില്ലെന്നു ചിലർ അറിയിച്ചിട്ടുണ്ട്. വില്ലേജ് സന്ദർശിച്ചു പ്രശ്നം പരിഹരിക്കാമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. 

ഇന്ത്യൻ അത്‌ലീറ്റുകളുടെ മികച്ച പ്രകടനം മേളയിൽ പ്രതീക്ഷിക്കാം. ടോക്കിയോയിൽ കൈവരിച്ചതിനെക്കാൾ (7 മെഡൽ) മികച്ച നേട്ടം നമ്മുടെ താരങ്ങൾ ഇവിടെ കൈവരിക്കുമെന്നാണു പ്രതീക്ഷ. ഷൂട്ടിങ്ങിൽ ഇത്തവണ മെഡൽ പ്രതീക്ഷിക്കാമെന്നു കഴിഞ്ഞ ദിവസം അഭിനവ് ബിന്ദ്ര എന്നോടു പറഞ്ഞിരുന്നു. സാധ്യമായ സൗകര്യങ്ങളെല്ലാം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ താരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. അവരുടെ ഉജ്വല പ്രകടനത്തിനായി കാത്തിരിക്കാം. ആവേശത്തോടെ ഞാനും കാത്തിരിക്കുകയാണ്, ഒളിംപിക് ദീപം തെളിയുന്നതു കാണാൻ...

English Summary:

PT Usha about Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com