ADVERTISEMENT

സുബി സുരേഷ് രോഗബാധിതയായിരുന്നെങ്കിലും അസുഖം ഭേദമാകുമെന്ന് കരുതിയിരുന്നുവെന്നു അടുത്ത സുഹൃത്തും നടനുമായ സാജു കൊടിയൻ. തന്റെ വീടിനടുത്തുള്ള ആശുപത്രിയിലായിരുന്നു സുബി അതുകൊണ്ടു ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട്അറിഞ്ഞിരുന്നു. കരൾ രോഗം ഗുരുതരമായതിനെത്തുടർന്ന് കരൾ  മാറ്റിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു സുബിയെന്നും ഇത്ര പെട്ടെന്ന് സുബി വിട്ടുപോകുമെന്നു കരുതിയിരുന്നില്ല എന്നും സാജു കൊടിയൻ പറയുന്നു.    

 

"ഞാൻ തിരുവനന്തപുരത്ത് വർക്കിൽ ആയിരുന്നു സമയത്താണ് ഈ വാർത്ത വന്നത്.  ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി.  ഉടനെ തന്നെ ഇവിടെനിന്ന് തിരിക്കുകയാണ് വൈകുന്നേരത്തിനു മുന്നിൽ അവിടെ എത്താമെന്ന് പ്രതീക്ഷിക്കുന്നു.  സുബിയുടെ രോഗവിവരത്തെക്കുറിച്ച് അറിയാമായിരുന്നു.  എന്റെ വീടിനു അടുത്താണ് ആശുപത്രി അവിടെ സുബി അഡ്മിറ്റ് ആയവിവരമൊക്കെ അറിഞ്ഞിരുന്നു.  ഞാൻ വിവരങ്ങൾ തിരക്കുകയും ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു.  സീരിയസ് ആണെന്ന് അറിഞ്ഞിരുന്നു എങ്കിലും പെട്ടെന്ന് സുബി നമ്മെ വിട്ടുപോകുമെന്നു കരുതിയിരുന്നില്ല.  ചികിത്സയുടെ ഭാഗമായി കരൾ മാറ്റിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. കരൾ ദാതാവിനെ കണ്ടെത്തി അതിനുള്ള പ്രാരംഭ ചികിത്സകൾ തുടങ്ങിയിരുന്നു. ഞാൻ അറിഞ്ഞത് കരൾ രോഗത്തിന്റെ ഫലമായി മഞ്ഞപ്പിത്തം ഉണ്ടാവുകയും ഐസിയുവിൽ അഡ്മിറ്റാവുകയും ചെയ്‌തു എന്നാണ്.  എങ്കിലും രക്ഷപെട്ടു വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു." സാജു കൊടിയൻ പറയുന്നു.

 

Content Summary: Saju Kodiyan about Subi Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com