എമി ജാക്സണ് കുഞ്ഞ് പിറന്നു, പേരിട്ട് താരദമ്പതികൾ: അഭിനന്ദിച്ച് ആരാധകർ

Mail This Article
കുഞ്ഞുപിറന്ന സന്തോഷം പങ്കുവച്ച് ഹോളിവുഡ് താരദമ്പതികളായ എമി ജാക്സണും എഡ് വെസ്റ്റ്‌വിക്കും. കുഞ്ഞിനൊപ്പമുള്ള മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചത്. ഓസ്കര്‍ അലക്സാണ്ടർ വെസ്റ്റ് വിക്ക് എന്നാണ് കുഞ്ഞിന്റെ പേര്.
എമി ജാക്സൺ– എഡ് വെസ്റ്റ്‌വിക്ക് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. കുഞ്ഞിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഹൃദ്യമായ ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകളും എത്തി.
‘ഇരുവർക്കും അഭിനന്ദനങ്ങൾ, സുന്ദരനായ ആൺകുട്ടി, നിങ്ങളിരുവരും സന്തോഷത്തോടെയിരിക്കൂ.’–എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. ‘കുഞ്ഞ് വെസ്റ്റ്‌വിക്ക് സുന്ദരനാണ്.’–എന്നിയിരുന്നു ചിത്രത്തിനു താഴെ വന്ന മറ്റൊരു കമന്റ്. കണ്ണുകളിൽ ഹൃദയ ചിഹ്നമുള്ളതും സ്നേഹത്തിന്റെ ഇമോജികളും പലരും കമന്റുകളിൽ പങ്കുവച്ചു.
2022ലാണ് എമി ജാക്സണും എഡ്‌വെസ്റ്റ്‌വിക്കും ഡേറ്റിങ്ങിലാണെന്ന വാർത്ത എത്തിയത്. രണ്ടുവർഷത്തിനു ശേഷം ഇരുവരും വിവാഹിതരായി. 2024 നവംബറിൽ ഗർഭിണിയാണെന്ന വിവരവും എമി സമുഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.