ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ കഷണം ലേലത്തിൽ വിറ്റു. വിവാഹചടങ്ങിന്റെ ഭാഗമായ കേക്കിന്റെ കഷ്ണം 77 വർഷങ്ങൾക്കിപ്പുറമാണ് ലേലത്തിൽ വിറ്റത്. 1947 നവംബർ 20നായിരുന്നു എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. സ്കോട്ട്‌ലാൻഡിലെ ഒരു വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് കേക്ക് കഷണം കണ്ടെത്തിയത്. 

വെസ്റ്റ് മിനിസ്റ്റർ ആബിയിലെത്തിയ അതിഥികൾക്ക് വിളമ്പിയ കേക്കിന്റെ ഒരു കഷണമാണ് 2 ലക്ഷം രൂപയ്ക്ക് (2200 യൂറോ) വിറ്റു പോയത്. 500 യൂറോ(54000 രൂപ) ആയിരുന്നു ലേലത്തിൽ കേക്ക് കഷണത്തിന്റെ മതിപ്പുവില. കേക്ക് കഷണം ഇനി കഴിക്കാനാകില്ലെങ്കിലും വളരെ സൂക്ഷ്മമായി അതിന്റെ യഥാർഥ പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള ആളാണ് കേക്കിന്റെ കഷണം ലേലത്തിൽ വാങ്ങിയത്.  

കൊട്ടാരത്തിലെ ജോലിക്കാരിയായിരുന്ന മാരിയൺ പോൾസണിണിന്റെ സേവനങ്ങൾക്കുള്ള നന്ദി സൂചകമായാണ് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും പ്രത്യേക സമ്മാനമായി കേക്ക് കഷണം അയച്ചത്. 1980ൽ മരിക്കുന്നതു വരെ മാരിയൺ പോൾസൺ കേക്ക് കഷണം സൂക്ഷിച്ചു വച്ചു. മാരിയൺ പോൾസിന്റെ കട്ടിലിനടിയിൽ നിന്നാണ് കേക്കിന്റെ കഷണം കണ്ടെത്തിയത്. ഒപ്പം എലിസബത്ത് രാജ്ഞി പോൾസണിനെഴുതിയ ഒരു കത്തും കണ്ടെത്തിയിരുന്നു. പോൾസണിന്റെ ‘ഡെസേർട്ട് സർവീസി’നെ പ്രശംസിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. പോൾസണിന്റെ സേവനത്തില്‍ രാജകുടുംബം സംതൃപ്തിയും അറിയിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയുംവിവാഹ കേക്കിന് ഒൻപത് അടിയോളം ഉയരമുണ്ടായിരുന്നു. നാല് തട്ടുകളുള്ള കേക്ക് ദീർഘകാലം സൂക്ഷിച്ചു വയ്ക്കുന്നതിനായി വീഞ്ഞ് ചേർത്തായിരുന്നു ഉണ്ടാക്കിയത്. 

English Summary:

Royal Bite of History: Slice of Queen Elizabeth's Wedding Cake Fetches Fortune at Auction

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com