വ്ലോഗേഴ്സിന് ഇതൊരു പ്രിയപ്പെട്ട ക്യാമറ, അറിഞ്ഞിരിക്കാം 10 കാര്യങ്ങൾ
Mail This Article
സീരിയസ് യുട്യൂബ് ചാനൽ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ… അതിനു നല്ല ക്യാമറ വേണം. വിയോകൾക്ക് ‘ഷെയ്ക്ക് ‘ ഉണ്ടാകരുത്. സ്റ്റബിലൈസേഷനു വേണ്ടി ട്രൈപ്പോഡ് അല്ലെങ്കിൽ ജിംബൽ വേറെ വാങ്ങണം. അതു ചുമന്നു നടക്കണം. യാത്രയിൽ കാലാവസ്ഥ വില്ലനാകുമ്പോൾ ക്യാമറയ്ക്കു പ്രശ്നമുണ്ടാകും. ഇങ്ങനെ എന്തെല്ലാം ക്യാമറയുടെ കാര്യത്തിൽ ശ്രദ്ധിക്കണം. ബജറ്റിലൊതുങ്ങണം എന്നതു മറ്റൊരു പ്രധാന കാര്യം. പാനസോണിക്കിന്റെ ലൂമിക്സ് ജി 85 ക്യാമറയെപ്പറ്റി പറഞ്ഞുതുടങ്ങുമ്പോൾ ഇത്രയെങ്കിലും ആമുഖം വേണം.
യാത്രികർക്കു പ്രിയപ്പെട്ട ഒട്ടേറെ ഫീച്ചറുകളുണ്ട് ലൂമിക്സ് ജി 85 ൽ. കുറച്ചു മുൻപ് ഇറങ്ങിയ ക്യാമറയാണെങ്കിലും കൊറോണക്കാലത്ത് കൂണുപോലെ മുളച്ചുപൊന്തിയ യുട്യൂബ് ചാനലുകൾ കാണുമ്പോൾ ഈ ക്യാമറയെ ഒന്നു പരിചയപ്പെടുത്താതെ പോകാൻ പറ്റില്ലെന്നു തോന്നി. കാരണം കുറച്ചു സീരിയസ് ആയി ചാനലുകളിലേക്കു വിഡിയോ വേണം എന്നുള്ളവർക്ക് ചെലവു കുറഞ്ഞതും നല്ലതുമായ ക്യാമറയാണിത്.
ലൂമിക്സ് ജി 85 പ്രത്യേകതകൾ എന്തൊക്കെ?
∙ ബോഡി
മൈക്രോ ഫോർ തേഡ് സെൻസർ ഉള്ള, മിറർലെസ് ബോഡിയ്ക്കു ഭാരം കുറവാണ്. മറ്റു മിറർലെസ് ക്യാമറകളുടേതു പോലെയുള്ള ഫ്ലാറ്റ് ബോഡിയല്ലാത്തതിനാൽ നല്ല ഗ്രിപ്പ് ഉണ്ട്. എസ്എഎൽആറിന്റേതു പോലെയാണു ഡിസൈൻ.
ഭാരം വെറും 505 ഗ്രാം മാത്രം. ബോഡി ഫീച്ചറുകൾ കൂടുതൽ അറിയാൻ വിഡിയോയിലെ 11 സെക്കൻഡ് മുതൽ 1.26 വരെയുള്ള ഭാഗത്തിൽ കാണാം.
∙ സ്റ്റബിലൈസേഷൻ
5 ആക്സിസ് സ്റ്റബിലൈസേഷൻ ഉള്ളതുകൊണ്ട് ഹാൻഡ്ഹെൽഡ് വിഡിയോയിലും നല്ല സ്റ്റബിലിറ്റിയുണ്ട്. യാത്രികർക്കു ട്രൈപോഡിന്റെയോ ജിംബലിന്റെയോ സഹായമില്ലാതെ സ്റ്റബിലൈസ്ഡ് വിഡിയോ എടുക്കാം.
5 ആക്സിസ് സ്റ്റബിലൈസേഷൻ: ക്യാമറയുടെ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമുള്ള ചലനങ്ങളെ ഈ ക്യാമറ ബോഡി സെൻസ് ചെയ്ത് ഒരു പരിധിവരെ കുലുക്കങ്ങൾ ഒഴിവാക്കുന്ന സാങ്കേതികവിദ്യയാണു 5 ആക്സിസ് സ്റ്റബിലൈസേഷൻ.
(ഫുറ്റേജ് വിഡിയോയിൽ കാണാം)
∙ വെതർപ്രൂഫ് ബോഡി
യാത്രികർക്കു പ്രിയപ്പെട്ട ഫീച്ചറുകളിലൊന്ന് വെതർപ്രൂഫ് വിദ്യയാണ്. സ്പാഷ്- ഡസ്റ്റ് പ്രൂഫ് ബോഡി എന്നാണു കമ്പനി പറയുന്നത്. മറ്റു ക്യാമറകളിലേതു പോലെ വെള്ളം, പൊടി എന്നിവ ഈ ക്യാമറയെ അങ്ങനെയങ്ങു ബാധിക്കില്ല. കേരളം പോലുള്ള കാലാവസ്ഥാമാറ്റങ്ങളുള്ള സ്ഥലത്തിനു പറ്റിയ ക്യാമറയാണിത്.
∙ സെൻസർ
16 മെഗാപിക്സൽ സെൻസർ. കൂടുതൽ യോജിച്ചത് വിഡിയോഗ്രഫിക്കാണ്. ലോ-പാസ് ഫിൽറ്റർ ഇല്ലാത്തതിനാൽ ഫോട്ടോ ഷാർപ് ആണ്. ചിത്രത്തിന്റെ റസല്യുഷൻ -[4:3] 4592x3448(L)
∙ വിഡിയോ റസല്യൂഷൻ
എംപി4 ആണെങ്കിൽ
[4K] 3840x2160 4K/30p: 100Mbps
[4K] 3840x2160 4K/25p: 100Mbps
[4K] 3840x2160 4K/24p: 100Mbps
[Full HD] 1920x1080 FHD/60p: 28Mbps
∙ എവിസിഎച്ച്ഡി ഫോർമാറ്റിൽ വിഡിയോ റസല്യൂഷൻ
[Full HD] 1920x1080 FHD/50p: 28Mbps, 50p recording
[Full HD] 1920x1080 FHD/50i: 17Mbps, 50i recording
നാചുറൽ നിറങ്ങളും നല്ല ഷാർപ് ചിത്രങ്ങളും സ്റ്റബിലൈസ്ഡ് വിഡിയോയുമാണ് ഈ സെൻസർ നൽകുന്നത്. ഫയൽസൈസ് കുറവാണെന്നതും നേട്ടമാണ്. 4K ചിത്രങ്ങളും എടുക്കാം.
∙ ഉപയോഗസൗകര്യം
അഞ്ച് ഫങ്ഷൻ ബട്ടണുകളുണ്ട്. നമുക്ക് അവയിൽ സൗകര്യം പോലെ ഫീച്ചറുകൾ ക്രമീകരിക്കാം. മറ്റു ബട്ടണുകൾ എല്ലാം കുറച്ചുനേരം ക്യാമറയുമായി പരിചയത്തിലായാൽ ഈസി- ടു-യൂസ് രീതിയിലാണ്.
∙ ടച് സ്ക്രീൻ
യഥേഷ്ടം സ്ഥാനം ക്രമീകരിക്കാവുന്നതാണ് ടച്ച്സ്ക്രീൻ. വ്ലോഗേഴ്സിന് ഇതു പ്രിയപ്പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ… മുന്നിലേക്കും സ്ക്രീൻ തിരിക്കാം.
∙ വിഡിയോ സാംപിളുകൾ
കൊടുത്തിട്ടുള്ള വിഡിയോയിൽ 1.46 മിനിറ്റുകൾ മുതൽ ഫുറ്റേജുകൾ കാണാം. എല്ലാം വെറും കൈയ്യിൽ ക്യാമറവച്ച് എടുത്തിട്ടുള്ളതാണ്. 14-140 mm ലെൻസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഫുൾഫ്രെയിം ക്യാമറ സെൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ 28-280 mm ഫോക്കൽ ലെങ്ത് കണക്കാക്കാം. (മൈക്രോ ഫോർതേഡ് സെൻസറിന്റെ ക്രോപ് ഫാക്ടർ 2x ). ഉറുമ്പുകളുടെ വിഡിയോ അപ്പോൾ 280 mm ടെലി എൻഡിൽ എടുത്തതാണ്. നോക്കുക അനക്കം അത്ര കാര്യമായി പറയാനില്ല. ഇതുതന്നെയാണ് ലൂമിക്സ് ജി 85 ന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. നിങ്ങൾക്ക് യാത്രയിൽ കൂടെ കരുതാം. ഷെയ്ക്ക് ഇല്ലാത്ത വിഡിയോ കൈയ്യിൽ വച്ചെടുക്കാം.
∙ ഫോക്കസിങ്
ഐ ഡിറ്റക്ഷൻ അടക്കമുള്ള സൗകര്യങ്ങൾ ജി85 യിൽ ഉണ്ട്. വേഗമാർന്നതാണ്. കൃത്യതയുള്ളതുമാണ് ഫോക്കസിങ്. 3.58 മിനിറ്റ് മുതൽ ഫോക്കസ് കാര്യങ്ങൾ വിഡിയോയിൽ കാണാം. 49 ഫോക്കസ് പോയിന്റുകളാണുള്ളത്.
ഈ വിലയിൽ ഇത്തരം ഫീച്ചറുകൾ നൽകുന്ന അധികം ക്യാമറകൾ ഇല്ല. ഐഎസ്ഒ പെർഫോമൻസ് ശരാശരിക്കു മുകളിലാണ്. ഒരു എസ്ഡി കാർഡ് സ്ലോട്ട് മാത്രമേയുള്ളൂ.
സ്പെസിഫിക്കേഷൻസ് ഒറ്റനോട്ടത്തിൽ
∙ സെൻസർ- 16 മെഗാപിക്സൽ, മൈക്രോ ഫോർ തേഡ്
∙ ലെൻസ് -LUMIX G VARIO 14-140 mm / F3.5-5.6 ASPH. / POWER O.I.S.
∙ എക്സ്റ്റേണൽ മൈക്രോഫോൺ ഔട്ട്പുട്ട്- 3.5 mm
∙ Micro USB സ്ലോട്ട്, മൈക്രോ എച്ച്ഡിഎംഐ
∙ ബാറ്ററി- 7.2V, 1200 mAh (മോണിറ്റർ ഉപയോഗിച്ച് 330 ചിത്രങ്ങൾ വരെ എടുക്കാമെന്നു കമ്പനി)
∙ ജി85 ക്യാമറ, 14-140 mm ലെൻസ്, അധികമായി ഒരു ബാറ്ററി, മെമ്മറി കാർഡ്, ബാഗ് എന്നിവ അടങ്ങുന്ന സ്പെഷൽ പാക്കിന് വില 61000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്
വി ട്രേഡേഴ്സ്, എറണാകുളം- 9846053355