ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പഴ്സനൽ കംപ്യൂട്ടറുകളിൽ (പിസി) ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയറുകൾ വന്നിട്ടും വിൻഡോസ് എന്ന വാക്കിനൊരു മാന്ത്രികതയുണ്ട്. വിൻഡോസ് തലമുറകൾ മാറി മാറി വന്ന് ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നുമുണ്ട്. ഇടയ്ക്കൊരു വിൻഡോസ് 8 ‘ക്ലച്ച് പിടിക്കാതെ’ പോയെങ്കിലും വിൻഡോസ് 10 ജനത്തെ തൃപ്തരാക്കി. ഈയിടെയെത്തിയ വിൻഡോസ് 11 ആകട്ടെ, കാലത്തിനൊത്ത സവിശേഷതകൾ ഉൾപ്പെടുത്തി ട്രെൻഡി ആയി നിൽക്കുന്നു.

Windows-11-lenova-

 

Windows-11-lenova-1

വിൻഡോസ് 10 ഉള്ള ഉപകരണങ്ങൾ 11–ലേക്കു മാറ്റാൻ അപ്ഡേറ്റ് പടിപടിയായി ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. ഈയിടെ പുതുതായി വിപണിയിലെത്തിയ ചില മോഡലുകൾ വിൻഡോസ് 11 ഉൾപ്പെടുത്തിയാണു വരുന്നതും. ലെനോവോയുടെ ഐഡിയപാഡ്5 11–ജനറേഷൻ കോർഐ5 മോഡൽ 14ഐടിഎൽ05 എന്ന മോഡൽ ഇത്തരത്തിലൊന്നാണ്. 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള ലാപ്ടോപ്പിന് 14 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനാണ്. ഇന്റലിന്റെ ആധുനിക പ്രോസസർ കൂടിയായപ്പോൾ പവർഫുൾ ആയ ഈ ലാപ്ടോപ്പിൽ വിൻഡോസ്11ന്റെ അനായാസ ഉപയോഗരീതി ആസ്വദിക്കാം. 

Windows-11-lenova

 

Windows-11-lenova-3

വിൻഡോസ് 11ന്റെ യൂസർ ഇന്റർഫെയ്സ് ഇതുവരെയുള്ള വിൻഡോസുകളിൽനിന്ന് അൽപം വ്യത്യസ്തമാണ്. ഇടത്തേ മൂലയിൽ സ്റ്റാർട്ട് ബട്ടനും മെനുവും മധ്യത്തേക്കു മാറ്റിയതാണ് ഏറ്റവും വലിയ മാറ്റ. മൊബൈൽ ഫോണുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആപ്പുകൾ നിരത്തിയ വലിയ പാനൽ സ്ക്രീനിന്റെ മധ്യത്തായി വരും. ഡിസൈൻ ക്ലീൻ ആണ്. വാർത്ത, കാലാവസ്ഥ, ഓഹരി വിപണി ചലനങ്ങൾ എന്നിങ്ങനെ പൊതുതാൽപര്യമുള്ള വിവരങ്ങൾ കിട്ടുന്ന വിജെറ്റ് പാനലും ആകർഷകം. ഡെസ്ക്ടോപ്പും ലാപ്ടോപ്പുമല്ലാത്ത ഉപകരണങ്ങളെക്കൂടി മുന്നിൽക്കണ്ടുള്ളതാണ് ഈ ക്രമീകരണങ്ങൾ. വിൻഡോസ് 10ൽ നിന്ന് രൂപപ്പെടുത്തിയതാണ് 11 എന്നു വ്യക്തമാകുന്ന സന്ദർഭങ്ങളുമുണ്ട്. 

 

മൾട്ടി ടാസ്കിങ്ങിനായി വിവിധ ഡെസ്ക്ടോപ് വ്യൂകൾ രൂപപ്പെടുത്തിയിടാം. ഓരോന്നിലേക്കും അനായാസം പോകുകയും ചെയ്യാം. ദൈനദിന ഓഫിസ്, ഓൺലൈൻ ക്ലാസ്, ബ്രൗസിങ് ഉപയോഗങ്ങൾക്കു പുറമെ ഗെയിമിങ്ങിനും അനുയോജ്യമാണ് ഇന്റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സ് ഉള്ള ലാപ്ടോപ്. മികച്ച ഓഡ‍ിയോ സിസ്റ്റവും ക്യാമറയും യുഎസ്ബി സി–പോർട്ടുമൊക്കെ ഇതിനെ ട്രെൻഡിയാക്കുന്നു. ഭാരം കുറഞ്ഞതും മെലിഞ്ഞതുമാണ് ഈ മോഡൽ. ഫിംഗർപ്രിന്റ് റീഡറും ക്യാമറ അടയ്ക്കാനുള്ള ഷട്ടറുമൊക്കെയുണ്ട്.

 

8 മണിക്കൂറോളം ബാറ്ററി ലൈഫ് കിട്ടുമെന്നു മാത്രമല്ല, ഒരു മണിക്കൂറിൽ 80 ശതമാനം ചാർജ് നിറയ്ക്കാനാകുന്ന അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്. വിൻഡോസ് 11 പ്രവർത്തിക്കാൻ വിൻഡോസ് 10നെക്കാൾ വളരെ ഉയർന്ന ഹാർഡ്‌വെയർ വേണ്ടിവരുന്നത് ഇത്തരം കംപ്യൂട്ടറുകളുടെ വിലയിൽ പ്രതിഫലിക്കും.

 

English Summary: Lenovo Laptop Intel Core i5-1135G7 (11th Gen)/16GB/512 GB/Windows 11 - Ideapad 5 15ITL05

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com