ഡിസം. 10ന് വിലക്കുറവ് ‘മാജിക്കുമായി’ ഇന്ത്യന് കമ്പനിയുടെ ഫോൺ വിൽപന; വിപണി പിടിക്കാൻ മൈക്രോമാക്സ്
Mail This Article
രാജ്യത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്സിന്റെ പുതിയ ഹാൻഡ്സെറ്റ് വിപണിയിലേക്ക് എത്തുകയാണ്. ഒരിക്കൽ ചൈനീസ് കമ്പനികളുടെ തന്ത്രങ്ങൾക്ക് മുന്നിൽ പിന്നോട്ടുപോയ മൈക്രോമാക്സ് അതേതന്ത്രം, കുറഞ്ഞ വിലയ്ക്ക് ഫോൺ അവതരിപ്പിക്കുകയാണ്. മൈക്രോമാക്സ് ഇൻ 1 ബിയുടെ ഇന്ത്യയിലെ ആദ്യ വിൽപന ഡിസംബർ 10 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും.
കമ്പനി അറിയിച്ചതു പ്രകാരം സ്മാർട് ഫോൺ ഫ്ലിപ്കാർട്ട്, മൈക്രോമാക്‌സ് വെബ്‌സൈറ്റ് എന്നിവ വഴി വാങ്ങാൻ സാധിക്കും. മൈക്രോമാക്സ് ഇൻ 1 ബി നവംബറിലാണ് അവതരിപ്പിച്ചത്. ഇത് നവംബർ 26 ന് വിൽപനയ്‌ക്കെത്തുകയും ചെയ്തിരുന്നു. എന്നാൽ, ചെറിയൊരു സാങ്കേതിക പ്രശ്‌നം കാരണം വിൽപന അവസാന നിമിഷം മാറ്റിവച്ചു. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസി, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാർട് ഫോണിന്റെ പ്രധാന സവിശേഷതകൾ.
മൈക്രോമാക്സ് ഇൻ 1ബിയ്ക്കൊപ്പം മൈക്രോമാക്സ് ഇൻ നോട്ട് 1 വും കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. ചൈനീസ് ബ്രാൻഡുകളെ പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ള രണ്ട് ഫോണുകളും കമ്പനിയുടെ പുതുതായി ആരംഭിച്ച ‘ഇൻ’ സീരീസിന് കീഴിലാണ്. മൈക്രോമാക്സ് ഇൻ 1 ബിയുടെ വില 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും, 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 7,999 രൂപയുമാണ്. ബ്ലൂ, ഗ്രീൻ, പർപ്പിൾ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.
ഫ്ലിപ്കാർട് വഴി മൈക്രോമാക്സ് ഇൻ 1 ബി വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ്, 2000 രൂപയുടെ ഫ്ലിപ്പ്കാർട്ട് ഗിഫ്റ്റ് കാർഡ് എന്നിവ ഉൾപ്പെടുന്നു.
∙ മൈക്രോമാക്സ് ഇൻ 1 ബി
മൈക്രോമാക്സ് 1 ബിയിൽ 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, 20: 9 വീക്ഷണാനുപാതവും മുൻ ക്യാമറയ്ക്ക് ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും ഉണ്ട്. 2 ജിബി / 4 ജിബി റാമും 32 ജിബി / 64 ജിബി ഇന്റേണൽ മെമ്മറി ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്‌ടോ കോർ മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണ് ഇൻ 1 ബി യുടെ ശക്തി. 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഫോണിന് 10W ചാർജിങ് ശേഷിയുണ്ട്. റിവേഴ്സ് ചാർജിങ് ഫീച്ചറുമുണ്ട്.
മൈക്രോമാക്സ് ഇൻ 1 ബിയിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് ക്യാമറ സെൻസറും ഉള്ള ലംബമായി വിന്യസിച്ച ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ 8 എംപി ഫ്രണ്ട് ക്യാമറ സെൻസറും സ്മാർട് ഫോണിലുണ്ട്. ബയോമെട്രിക്സിനായി ഇൻ 1 ബിയിൽ പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്കും കാണാം. സ്മാർട് ഫോൺ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിക്കുന്നത്. കൂടാതെ രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. വയർഡ് ഓഡിയോ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ട്. മൈക്രോമാക്സ് ഫോണിന്റെ ഭാരം 188 ഗ്രാം ആണ്.
English Summary: Micromax In 1b to Go on First Sale in India on December 10 via Flipkart