ADVERTISEMENT

ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് മൈക്രോമാക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് ഇൻ നോട്ട് 2 ചൊവ്വാഴ്ച പുറത്തിറങ്ങും. എന്നാൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2 പുറത്തിറങ്ങും മുൻപേ ഫീച്ചർ വിവരങ്ങളെല്ലാം പുറത്തുവന്നു. 2022-ൽ മൈക്രോമാക്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണും ഇതാണ്. ഇൻ നോട്ട് 1-ന്റെ പരിഷ്കരിച്ച പതിപ്പാകും ഇൻ നോട്ട് 2 എന്നാണ് കരുതുന്നത്.

 

മൈക്രോമാക്‌സ് ഇൻ നോട്ട് 2-ന്റെ ചില പ്രധാന സവിശേഷതകൾ ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങ് വഴിയും പുറത്തായി. 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടെയാണ് ഇൻ നോട്ട് 2 വരുന്നത്. ഇത് മികവാർന്ന ദൃശ്യനിലവാരം നൽകും. 60Hz അല്ലെങ്കിൽ 90Hz ആയിരിക്കും റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഹീലിയോ ജി95 പ്രോസസർ ഇൻ നോട്ട് 2ന് കരുത്ത് പകരുമെന്ന് മൈക്രോമാക്സ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഐഎൻ നോട്ട് 2-ൽ 30W ഫാസ്റ്റ് ചാർജിങും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്നും മൈക്രോമാക്‌സ് വെളിപ്പെടുത്തി.

 

ഇൻ നോട്ട് 2 എങ്ങനെയായിരിക്കുമെന്ന് മൈക്രോമാക്‌സിന്റെ ടീസറുകൾ ഇതിനകം തന്നെ വ്യക്തത നൽകിയിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന സ്മാർട് ഫോണിന്റെ പൂർണമായ ചിത്രം ലഭിക്കണമെങ്കിൽ മൈസ്മാർട്പ്രൈസിലെ റിപ്പോർട്ട് പരിശോധിക്കണം.. ഈ റിപ്പോർ‌ട്ടിൽ പറയുന്നത് ഇൻ നോട്ട് 2 ൽ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് മധ്യഭാഗത്ത് പഞ്ച്-ഹോൾ ഉള്ള ഫുൾ-എച്ച്‌ഡി + റെസലൂഷൻ ഉണ്ടായിരിക്കും എന്നാണ്. 60Hz ആയിരിക്കും റിഫ്രഷ് റേറ്റ്. ഹീലിയോ ജി95 പ്രോസസർ 6 ജിബി അല്ലെങ്കിൽ 8ജിബി ആയിരിക്കും റാം. 64ജിബി, 128ജിബി ആയിരിക്കും സ്റ്റോറേജ് ഓപ്ഷനുകൾ. ആൻഡ്രോയിഡ് 11 ആയിരിക്കും ഒഎസ്.

 

പിന്നിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡ് സെൻസറും രണ്ട് 2 മെഗാപിക്സൽ ഓക്സിലറി സെൻസറുകളും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.‌ സെൽഫികൾക്കായി പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. റിപ്പോർട്ട് പ്രകാരം 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഇൻ നോട്ട് 2 വരുന്നത്. ബണ്ടിൽ ചെയ്‌ത ചാർജറിലൂടെ 30W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നത്. കമ്പനിയുടെ അഭിപ്രായത്തിൽ 25 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാനാകുമെന്നാണ്. കറുപ്പ്, തവിട്ട് നിറങ്ങളിലാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്.

 

English Summary: Micromax IN Note 2 full specifications leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com