ADVERTISEMENT

മുൻനിര സ്മാര്‍ട് ഫോൺ നിർമാതാക്കളായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു. അസൂസ് റോഗ് ഫോൺ 7 സീരീസിൽ അസൂസ് റോഗ് ഫോൺ 7, റോഗ് ഫോൺ 7 അൾട്ടിമേറ്റ് മോഡലുകൾ ഉൾപ്പെടുന്നു. അസൂസ് റോഗ് ഫോൺ 7 സീരീസ്, ഗെയിമിങ് ഫോണുകൾ ആയതിനാൽ അനുയോജ്യമായ കൂളിങ് സംവിധാനങ്ങളും കൂടെയുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ അസൂസ് റോഗ് ഫോൺ 6 സീരീസിന്റെ പരിഷ്കരിച്ച പതിപ്പാണ് അസൂസ് റോഗ് ഫോൺ 7.

 

അസൂസ് റോഗ് ഫോൺ 7 ന്റെ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 74,999 രൂപയാണ്. അസൂസ് റോഗ് ഫോൺ 7 അൾട്ടിമേറ്റിന്റെ 16 ജിബി റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 99,999 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഫോണുകളും മെയിൽ വിൽപനയ്‌ക്കെത്തും.

 

അസൂസ് റോഗ് ഫോൺ 7, റോഗ് ഫോൺ 7 അൾട്ടിമേറ്റ് ഫോണുകൾ ഡ്യുവൽ നാനോ സിമ്മുകളെ പിന്തുണയ്‌ക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റോഗ് യുഐ, സെൻ യുഐ ഒഎസുകളിലാണ് ഇരു ഹാന്‍ഡ്സെറ്റുകളും പ്രവർത്തിക്കുന്നത്. 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ (2448 x 1080) അമോലെഡ് ഡിസ്‌പ്ലേ 165Hz റിഫ്രഷ് റേറ്റും 720Hz ടച്ച് സാംപ്ലിങ് റേറ്റും ഫീച്ചറുകളുമായാണ് വരുന്നത്. ഡിസ്പ്ലേ പാനലിന് 1000നിറ്റ് പീക്ക് ബ്രൈറ്റ്നസും 395 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകുന്നു.

Read more at: മുന്നറിയിപ്പ്! പൊതു കേന്ദ്രങ്ങളിലെ ചാര്‍ജറുകള്‍ ഉപയോഗിക്കരുതെന്ന് എഫ്ബിഐ

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. അസൂസ് റോഗ് ഫോൺ 7 സീരീസിൽ 16 ജിബി വരെ LPDDR5X റാമും 512 ജിബി വരെ യുഎഫ്എസ് 4.0 ഇന്റേണൽ സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് അസൂസ് റോഗ് ഫോൺ 7 മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. 50 മെഗാപിക്സൽ സോണി IMX766 ആണ് പ്രധാന സെൻസർ. 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 8 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. രണ്ട് സ്മാർട് ഫോണുകളിലെയും മുൻ ക്യാമറകൾ 32 മെഗാപിക്സൽ സെൻസറാണ് വഹിക്കുന്നത്.

 

65W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റുകളാണ് ഇരു ഫോണുകളിലും പായ്ക്ക് ചെയ്തിരിക്കുന്നത്. അസൂസ് റോഗ് ഫോൺ 7 സീരീസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ജിപിഎസ്, എൻഎഫ്സി, ബ്ലൂടൂത്ത് വി5.3, വൈ-ഫൈ a/b/g/n/ac/ax എന്നിവ ഉൾപ്പെടുന്നു.

 

English Summary: Asus ROG Phone 7, ROG Phone 7 Ultimate With 6,000mAh Battery Launched in India: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com