ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തങ്ങളുടെ ആപ്പില്‍ നഗ്നതയ്ക്കും വിദ്വേഷത്തിനും തെറിവിളിക്കും ഒരു സ്ഥാനവുമില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. തങ്ങളുടെ ആപ്പിലുള്ളത് വളരുന്ന ഒരു കമ്യൂണിറ്റിയാണ്. ലോകമെമ്പാടും നിന്നുള്ളവര്‍ എത്തി കൂട്ടുകാരുമായി സമയം പങ്കിടുകയും മറ്റുള്ളവരുമായി പരിചയപ്പെടുകയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും പഠിക്കുയും ചെയ്യുന്ന ഒന്നാണ് ക്ലബ്ഹൗസ്. ഈ ക്ലബ്ഹൗസ് സമൂഹത്തിന്റെ സുരക്ഷയ്ക്കായി ധാരാളം മുതല്‍മുടക്കു നടത്തുന്നുമുണ്ട് കമ്പനി. നയങ്ങള്‍ ലംഘിക്കുന്നതായി കണ്ടാല്‍ നടപടിയും സ്വീകരിക്കും. മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ക്ലബ്ഹൗസിലെ ആഭാസ ചർച്ചകളെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിച്ചിരിക്കുയായിരുന്നു ആപ്പിന്റെ പ്രതിനിധികള്‍.

ക്ലബ്ഹൗസിലെ റിപ്പോര്‍ട്ടിങ് സിസ്റ്റം ഉപയോഗിച്ച് മെമ്പര്‍മാര്‍ക്ക് ഉചിതമല്ലാത്ത ഉള്ളടക്കവും പെരുമാറ്റവും തല്‍ക്ഷണം ഫ്‌ളാഗ് ചെയ്യാന്‍ സാധിക്കും. അത് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സില്‍ കൊടുത്തിട്ടുണ്ട്: (https://community.clubhouse.com/). ഇതിനു വിരുദ്ധമായി പെരുമാറുന്നവരെ മാറ്റി നിറുത്തുകയോ എന്നന്നേക്കുമായി പുറത്താക്കുകയോ ചെയ്യുന്നു. നടപടി ഓരോരുത്തരും ചെയ്ത തെറ്റിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കുമെന്നും ക്ലബ്ഹൗസ് വ്യക്തമാക്കുന്നു.

club-house

വിവിധ വിഷയങ്ങള്‍ക്കായി ക്ലബ്ഹൗസിന് വിദഗ്ധരുടെ ടീമുകള്‍ ഉണ്ട്. ടീമുകള്‍ കൂടുതല്‍ ആളുകളെ ചേര്‍ത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു. ക്ലബ്ഹൗസ് കമ്യൂണിറ്റിയും സ്ഥാപനവും വളരുന്നതിനനുസരിച്ച് തങ്ങള്‍ കമ്യൂണിറ്റിയുടെ ആരോഗ്യകരമായ നടത്തിപ്പിന് പ്രാധാന്യം നല്‍കുന്നു. ഇതിനു വേണ്ടപുതിയ പല ഫീച്ചറുകളും കൊണ്ടുവന്നു. ഉദാഹരണത്തിന് റൂമുകളുടെ ടൈറ്റില്‍ റിപ്പോര്‍ട്ടിങ്, ബ്ലോക്കിങ്, ബ്ലോക് ലിസ്റ്റുകള്‍ പങ്കുവയ്ക്കല്‍, എന്‍എസ്എഫ്ഡബ്ല്യൂ (നോട്ട് സ്യൂട്ടബ്ള്‍ ഫോര്‍ വര്‍ക്ക്) ഫില്‍റ്ററുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. തത്സമയ വോയിസ് ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ഉതകുന്ന തരത്തിലുള്ള നയങ്ങള്‍ കൊണ്ടുവരുന്നു. ലോകമെമ്പാടും ക്ലബ്ഹൗസ് പ്രചാരം നേടുന്നതിന് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാകുന്നു എന്നതിന് സുപ്രധാന പരിഗണനയും കമ്പനി നല്‍കുന്നു.

ക്ലബ്ഹൗസ് ഡിസൈന്‍ ചെയ്യുന്ന ഓരോ പ്രൊഡക്ടിലും സുരക്ഷ ഉള്‍പ്പെടുത്തിയിരിക്കും. ഒരു റൂമിലേക്ക് കടക്കാതെ തന്നെ അതിന്റെ പേരിനെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യാനുള്ള അവസരം, ബ്ലോക്കു ചെയ്യാനുള്ള അവസരം, ബ്ലോക് ലിസ്റ്റ് പങ്കുവയ്ക്കാനുള്ള അവസരം തുടങ്ങിയവ ആപ്പില്‍ ഉണ്ട്. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഉള്ളടക്കത്തെക്കുറിച്ച് ക്ലബ്ഹൗസിനെ അറിയിക്കാം. റൂമിനുള്ളില്‍ നിന്നു തന്നെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാം. മോഡറേറ്റര്‍മാര്‍ക്ക് ഒരു റൂമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കുളള ഉള്ളടക്കം തങ്ങളിലേക്ക് എത്തേണ്ടന്നുള്ളവര്‍ക്ക് NSFW ഫില്‍റ്ററും പ്രയോജനപ്പെടുത്താം. അതുവഴി അശ്ലീല ഭാഷയും വിഷയങ്ങളും തങ്ങളിലേക്ക് എത്താതെ തടയാമെന്നും ക്ലബ്ഹൗസ് വ്യക്തമാക്കുന്നു.

English Summary: There is absolutely no place for hate, nudity, or abuse on the platform; Statement from Clubhouse

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com