ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മികച്ച മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ന് ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സ്. എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തെരേസ. 

 

നെഗറ്റീവ് വശങ്ങൾ ഉണ്ടെങ്കിലും പോസിറ്റിവ് കാര്യങ്ങളിലൂന്നി മുന്നോട്ടു പോകുകയാണ് വേണ്ടത്. കോവിഡിനു മുൻപേ സ്കാൻഡിനേവിയിൽ രാജ്യങ്ങൾ വിദ്യാഭ്യാസമേഖലയിൽ സാങ്കേതിക വിദ്യ വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ സാങ്കേതിക വിദ്യയെ ഉൾക്കൊള്ളാനും വളരെ വേഗം മാറ്റത്തിന് വിധേയമാകാനും മറ്റു രാജ്യങ്ങളെ കോവിഡ് പ്രേരിപ്പിച്ചു. യുകെയെ അപേക്ഷിച്ച് ഇന്ത്യ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നുണ്ടെന്നും തെരേസ ജേക്കബ്സ് അഭിപ്രായപ്പെട്ടു. 

 

മഹത്തരമായ മാറ്റങ്ങളാണ് ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ സാധ്യമായതെങ്കിലും ഓഫ്‌ലൈൻ വിദ്യാഭ്യാസ രീതികളും നിലനിൽക്കേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത മറ്റു വിദഗ്ധരും അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ല. എന്നാൽ സാമൂഹിക ജീവിതത്തിന്റെ ഭാഗം എന്ന നിലയിൽ ക്ലാസ്മുറികൾക്കും അധ്യാപകർക്കും പ്രാധാന്യമുണ്ടെന്നും എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായം ഉയർന്നു. 

 

ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സിന് പുറമെ തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂൾ പ്രിൻസിപ്പൽ ജയ നാഗരാജൻ, ആർ ആൻഡ് ഐ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടർ അദിതി ചാറ്റർജി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഓൺലൈൻ എജ്യുക്കേഷൻ ഡയറക്ടർ ഡോ. മനോജ് നാഗസംപിഗെ, ദ് ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ അജിത് ജേക്കബ് എന്നിവരായിരുന്നു പാനലിലെ അംഗങ്ങൾ. 

 

English Summary: Online education not a passing phase: Teresa Jacobs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com