ADVERTISEMENT

ഗൂഗിൾ ട്രാൻസലേഷൻ പോലെയുണ്ട് എന്നൊക്കെ ചില എഴുത്തുകളെ ആക്ഷേപിച്ചിരുന്ന കാലഘട്ടം നമ്മുടെ മുന്നിലുണ്ടായിരുന്നു. ഭാവന നിറഞ്ഞ പരിഭാഷകളുടെ തുല്യമായ ഭാഷാപ്രയോഗങ്ങളും വ്യാഖ്യാനങ്ങളുമായി മെഷീൻ വിവർത്തനങ്ങൾ അടുത്തിടെ അദ്ഭുതങ്ങൾ സൃഷ്ടിച്ചു തുടങ്ങി. 

ഇന്റർനെറ്റിൽ ലഭ്യമായ ഏറ്റവും മികച്ച വിവർത്തന ടൂൾ ഏതെന്നു ചോദിച്ചാൽ, മലയാളം വിവർത്തനങ്ങളുള്‍പ്പടെ പരിഗണിച്ചാൽ അടുത്ത കാലം വരെ ഗൂഗിൾ എന്നതല്ലാതെ മറ്റൊരു മറുപടി ഉണ്ടായിരുന്നില്ല. എന്നാല്‍ ഗൂഗിൾ വിവർത്തനത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ അടുത്തകാലത്തു ചാറ്റ്ജിപിടി എത്തി. 

വിവർത്തനം എന്നതും ഒരു വാചകത്തിന്റെ അക്ഷരാർഥത്തിലുള്ള പരിഭാഷ മാത്രമല്ല, ഉപയോഗിച്ച സന്ദർഭവും വാചക ഘടനകളും ഭാവവുമൊക്കെ പ്രകടിപ്പിക്കുന്നതായിരിക്കണം. ചാറ്റ് ജിപിടി പല ഭാഷകളും ഇപ്പോൾ പിന്തുണയ്ക്കുന്നില്ലെന്നതു ഓർമിച്ചുകൊണ്ടു നമുക്കൊന്നു പരിശോധിക്കാം. പ്രശസ്തമായ ജുറാസിക് പാർക് സിനിമയിലെ ഒരു രംഗമാണ് വിവർത്തനം ചെയ്യുന്നത്. ഗൂഗിൾ ട്രാൻസ്​ലേറ്റിനു പകരം ഗൂഗിൾ ബാർഡിനെക്കൊണ്ടും ചാറ്റ് ജിപിടിയെക്കൊണ്ടുമൊന്നും വിവർത്തനം ചെയ്യിപ്പിക്കാം.

In their amazement, Grant and Ellie talk right over each other.

GRANT

Ellie, we can tear up the rule book on cold-bloodedness.  

It doesn't apply, they're totally wrong!  This is a warm-blooded 

creature.  They're totally wrong.

ELLIE

They were wrong.  Case closed.  This thing doesn't live

in a swamp to support it's body weight for God's sake!

Several of the top branches are suddenly RIPPED away.  Another 

sauropod, reaching for a branch high above their heads, stands 

effortlessly on its hind legs. tranlsta this to malayalam

ചാറ്റ് ജിപിടി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍.

"അവരുടെ ആശ്ചര്യത്തിൽ, ഗ്രാന്റ് മറ്റുള്ളവർക്ക് സംവാദിക്കുന്നു.

GRANT

എല്ലാ, നാം ശീതരക്താനുരാഗമെന്ന നിബന്ധന പുസ്തകം ഒഴിവാക്കിക്കളഞ്ഞു. അതു പ്രയോഗിപ്പിക്കുന്നില്ല, അവർ പൂർണ്ണമായി തുപ്പാത്തിയാൽ! അവർ പൂർണ്ണമായി പതിനാലുശരീരമായ ജീവനാണ്. അവർ പൂർണ്ണമായി തുപ്പാത്തിയാൽ.

ELLIE

അവർ തുപ്പാത്തിയാൽ. കേസ് അവസാനിച്ചു. ഈ കടക്കാനാത്തത് ദൈവത്തിന് അതിക്രമിക്കരുത്!

ചില ഉച്ച ശാഖകൾ ഒഴിവാക്കപ്പെടുന്നു. മറ്റൊരു സൗറോപോഡ്, അവരുടെ തലയിലുള്ള ഉച്ച ശാഖക്കോർക്കാനായി ഒഴിവാക്കപ്പെടുന്നു.

ഇനി ഗൂഗിൾ ബാർഡ് കഴിവു തെളിയിച്ചാൽ ഇങ്ങനെയായിരിക്കും

ഗ്രാന്റും എല്ലിയും അവരുടെ അത്ഭുതത്തിൽ പരസ്പരം സംസാരിക്കുന്നു.

ഗ്രാന്റ്: എല്ലീ, നമുക്ക് രക്തചന്ദനത്തെക്കുറിച്ചുള്ള നിയമപുസ്തകം കീറിക്കളയാം. അത് ബാധകമല്ല, അവർ പൂർണ്ണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു! ഇത് ഒരു ചെറുചൂടുള്ള ജീവിയാണ്. അവർ പൂർണ്ണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

എല്ലീ: അവർ തെറ്റിദ്ധരിപ്പിച്ചിരുന്നു. കേസ് അടച്ചു. ഈ കാര്യം ദൈവത്തിന്റെ പേരിൽ അതിന്റെ ശരീരഭാരം താങ്ങാൻ ചതുപ്പുനിലത്ത് താമസിക്കുന്നില്ല!

പെട്ടെന്ന്, മുകളിലെ ശാഖകളിൽ പലതും കീറിപ്പോയി. അവരുടെ തലയ്ക്ക് മുകളിൽ ഉയർന്ന ശാഖയിലേക്ക് എത്തുന്ന മറ്റൊരു സൗരോപോഡ് അനായാസം പിൻകാലുകളിൽ നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com