വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: 12 ജില്ലയിൽ റാങ്ക് ലിസ്റ്റായി; കൂടുതൽ പേർ തൃശൂർ ജില്ലയിൽ

Mail This Article
റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 12 ജില്ലയിലെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്.
തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിലുള്ളത്–595. കുറവ് വയനാട് ജില്ലയിൽ–232. വിവിധ ജില്ലകളിലായി 459 ഒഴിവ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ഒഴിവ് തൃശൂർ ജില്ലയിലാണ്–68. കുറവ് വയനാട് ജില്ലയിൽ–6.
മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 2135 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിയമന ശുപാർശ തുടങ്ങി
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ തുടങ്ങി. പത്തനംതിട്ടയിൽ 16 േപർക്കും ആലപ്പുഴയിൽ 17 പേർക്കുമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്.
നിയമനനില:
∙പത്തനംതിട്ട: ഒാപ്പൺ മെറിറ്റ്–6, ഈഴവ–18, എസ്‌സി–സപ്ലിമെന്ററി 2, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–37, എൽസി/എഐ–94, വിശ്വകർമ–33. ഒബിസി വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.
∙ആലപ്പുഴ: ഒാപ്പൺ മെറിറ്റ്–9, ഇഡബ്ല്യുഎസ്–35, എസ്‌സി–25, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–18, ഒബിസി–13, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–സപ്ലിമെന്ററി 1. ഈഴവ, വിശ്വകർമ വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.