Activate your premium subscription today
കാവ്യ ധോബലെയുടെ ചിന്തകളെ മാറ്റിമറിച്ചതും ജീവിതത്തിനു വഴിത്തിരിവുണ്ടാക്കിയതും കോവിഡാണ്. മുംബൈയിലെ സിയോൺ ആശുപത്രിയിൽ നഴ്സ് ആയിരിക്കെയാണ് കോവിഡ് ലോകമെമ്പാടും പടർന്നുപിടിച്ചതും അതിന്റെ വിഷമതകളും മരണങ്ങളും നേരിട്ട് കാണുന്നതും. കാവ്യയ്ക്കും സാരമായി കോവിഡ് ബാധിച്ചെങ്കിലും പ്രതിരോധശേഷി തുണയായി. ഇതിന്റെ
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം? ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.
മഴക്കാലത്തു വെള്ളം കെട്ടിക്കിടക്കും. വേനലിൽ മാലിന്യം തള്ളും. കല്ലു വെട്ടിയ ശേഷം ഉപേക്ഷിക്കുന്ന ചെങ്കൽപണയെക്കുറിച്ചുള്ള പൊതുധാരണ ഇതായിരിക്കും. എന്നാൽ, കണ്ണൂർ പയ്യന്നൂർ ആലക്കാട് മാവിലാ പുതിയ വീട്ടിൽ കുഞ്ഞിക്കൃഷ്ണനു കല്ലുവെട്ടാംകുഴി ജൈവകൃഷിക്കു പറ്റിയ ഇടമാണ്. വീടിനടുത്തുനിന്ന് 3 കിലോമീറ്റർ മാറി
കേരളത്തിൽ വളരുന്ന ഉഷ്ണമേഖലാ പഴവർഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. എന്നാൽ അവയിൽ നിന്ന് വിപണിക്കു യോജിച്ചവ കണ്ടെത്തി കൃഷി ചെയ്യുന്നതിലാണ് കൃഷിക്കാരുടെ വിജയം. നമ്മുടെ നാട്ടിലെ കടകളിൽ എത്തിയിട്ടില്ലെങ്കിലും വരും വർഷങ്ങളിൽ വിപണി സൃഷ്ടിച്ചെടുക്കാവുന്ന പഴങ്ങളെ തിരിച്ചറിയാൻ സാധിക്കണം.
കൃഷിയിൽ അതിജീവനത്തിന്റെ വിത്തുകൾ മുളയ്ക്കുന്നതും കാത്തിരിക്കുകയാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ.ശോശാമ്മ. ബന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകി, ഒടുവിൽ രക്ഷപെട്ട് നാടണഞ്ഞതാണ് ശോശാമ്മയും. കഴുത്തറ്റം കടം കയറിയപ്പോഴാണ് മരുപ്പച്ച തേടി ഈ മധ്യവയസ്ക
ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബിനെപ്പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകിയ കഥ പറയാനുണ്ട് ശോശാമ്മയ്ക്ക്. കഴുത്തറ്റം കടം കയറിയപ്പോഴാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ. ശോശാമ്മ മരുപ്പച്ച തേടി 2016ൽ സൗദിയിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോഴാണ് താന് വീസ തട്ടിപ്പിനിരയായെന്നു ശോശാമ്മ തിരിച്ചറിഞ്ഞത്. ഏജന്റ് വാഗ്ദാനം ചെയ്തത് സൗദിയിലെ ആശുപത്രിയിൽ തയ്യൽ ജോലി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, വീട്ടുജോലിക്കാരിയുടെ വീസയിലാണ് താൻ എത്തിയതെന്ന്. വീട്ടുജോലി ചെയ്യാന് ശോശാമ്മ തയാറായിരുന്നു. എന്നാൽ വീട്ടുടമസ്ഥനും ഭാര്യയും ക്രൂരമർദനം തുടങ്ങിയതോടെ സാഹസികമായി രക്ഷപ്പെട്ട് ശോശാമ്മ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും നാട്ടിലേക്കു വഴിതെളിയുകയും ചെയ്തു. . മടങ്ങിയെത്തിയ ശോശാമ്മയുടെ ജീവിതം
കുറവിലങ്ങാട് ∙കുര്യനാട് ഇടത്തനാൽ വീട്ടിൽ വീണ്ടും കാർഷിക പുരസ്കാരത്തിന്റെ ഹരിത ശോഭ. കാർഷിക മേഖലയിലും കന്നുകാലി വളർത്തലിലും വൈവിധ്യത്തിന്റെ വഴി കണ്ടെത്തിയ രശ്മി മാത്യുവിനെ തേടി ഇത്തവണ എത്തിയത് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ മികച്ച ജൈവ കർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ,
കിലോ 28 രൂപയ്ക്കു സപ്ലൈകോയ്ക്കു നെല്ലു വിൽക്കുന്നവരുടെ ഇടയിൽ കിലോ 300 മുതൽ 450 വരെ രൂപ വിലയ്ക്ക് അരി കൊടുക്കുന്ന കർഷകനാണ് പാലക്കാട് മാത്തൂർ പഞ്ചായത്തിലെ ജൈവ നെൽക്കർഷകനായ പുത്തൻവീട്ടുകളത്തിൽ രഘു മാത്തൂർ.
‘മുറയ കൊയ്ൻജി’(Murraya Koenigi) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം റൂട്ടേസി കുടുംബത്തിൽപ്പെടുന്നു. സംസ്കൃതത്തിൽ സുരഭി നിംബ എന്നറിയപ്പെടുന്ന കറിവേപ്പ് നീർവാർച്ചയുള്ള, മണൽ ചേർന്ന ചുവന്ന മണ്ണിലാണ് നന്നായി വളരുന്നത്. 26–27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയിൽ ഇത് നന്നായി വളരുന്നു. ദഹനശക്തി
റബറിനു വിലയിടിഞ്ഞപ്പോൾ പിടിച്ചു നിൽക്കാനാണ് കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മലപ്പേരൂരിലുള്ള സാമുവൽ പണയിൽ എന്ന കർഷകൻ ജൈവകൃഷിയിലേക്കു തിരിഞ്ഞത്. കൃഷി ചതിച്ചില്ല; എന്നു മാത്രമല്ല ഒട്ടേറെ സൗഹൃദങ്ങളും ഒപ്പം സാമ്പത്തിക മെച്ചവുമത് സാമുവലിനു നൽകി. ഇട്ടിവ കൃഷിഭവന്റെയും സദാനന്ദപുരം കൃഷി
Results 1-10 of 173