Activate your premium subscription today
Sunday, Mar 30, 2025
ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള അവതാരകീർത്തനം ഏകാദശി ദിനത്തിൽ ജപിക്കുന്നത് ഉത്തമമാണ് . ഭഗവാന്റെ മത്സ്യാവതാരത്തിൽ തുടങ്ങി വിശ്വരൂപദർശനം വരെ ഈ കീർത്തനത്തിൽ വർണിക്കുന്നു. ഗുരുവായൂരപ്പനെ ഭജിച്ചുകൊണ്ടാണ് വരികൾ അവസാനിക്കുന്നത്. ഭഗവാന്റെ ഓരോ അവതാരത്തിനും ഓരോ ലക്ഷ്യം ഉണ്ട്. ഈ
ഇന്ന് ഗുരുവായൂർ ഏകാദശി ദിനം . ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ അഷ്ടകമാണ് അച്യുതാഷ്ടകം . അഷ്ടകം എന്നാൽ എട്ട് . അതായത് ഭഗവാനെ പ്രകീർത്തിച്ചുകൊണ്ടുള്ള എട്ട് ശ്ലോകങ്ങൾ അടങ്ങിയതാണിത്. ഈ അഷ്ടകജപം മനുഷ്യമനസ്സിലുള്ള വിപരീത ഊർജത്തെ അനുകൂലമാക്കാൻ സഹായിക്കും. അത് ഭഗവാന് പ്രാധാന്യമുള്ള ദിനത്തിലായാൽ അത്യുത്തമം.
ദശമി ദിവസമായ ചൊവ്വാഴ്ചയും ഏകാദശി ദിവസമായ ബുധനാഴ്ചയും രാത്രി മുഴുവൻ ക്ഷേത്രനട ദർശനത്തിനായി തുറന്നിരിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവുമധികം ഭക്തർ പങ്കെടുക്കാറുള്ള ഏകാദശി ആഘോഷത്തിന് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇക്കുറി ഭക്തരുടെ തിരക്കില്ല. ഇന്നും നാളെയും നിയന്ത്രണങ്ങളോടെ 5000 പേർക്കു വീതം ഓൺലൈൻ വെർച്വൽ ക്യൂ വഴി ദ്രശനം നടത്താം.
ഗുരുവായൂർ ഏകാദശി ദിനത്തിൽ വിഷ്ണുവിനെ പ്രാർഥിക്കേണ്ടതു ഇങ്ങനെ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യവും അഭിവൃദ്ധിയും ദുരിതമോചനവും ലഭിക്കുമെന്നു പുരാണങ്ങൾ. ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗുരുവായൂർ ഏകാദശി. ഇക്കൊല്ലത്തെ ഗുരുവായൂർ ഏകാദശി 2020 നവംബർ 25ന് ബുധനാഴ്ച. ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചും ഗുരുവായൂർ ഏകാദശിയുടെ
ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി നവംബർ 25 ബുധനാഴ്ചയാണ് വരുന്നത്. ഭഗവാന് പ്രധാന്യമുള്ള ബുധനാഴ്ച ഏകാദശി വരുന്നതിനാൽ വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.