Activate your premium subscription today
ശുക്രദശാകാലമാണ് ഏറ്റവും മികച്ചതെന്നാണ് പലരുടെയും ധാരണ ശുക്രദശ വന്നിട്ടും നല്ല ഫലം ഒന്നും കിട്ടുന്നില്ലെന്നും ചിലരൊക്കെ പരാതിപ്പെടാറുണ്ട്. ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ടെങ്കിലും ഗുണഫലങ്ങൾ കുറയും. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലിഷുകാർ ശുക്രന് കൊടുത്തിരിക്കുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച് ശുക്രൻ അസുരഗുരുവാണ്. മഞ്ഞുകണത്തിൽ സൂര്യ രശ്മികൾ തട്ടി തിളങ്ങുന്നത് പോലെ തോന്നും ശുക്രനെ ആകാശത്തു കാണുമ്പോൾ. ശുക്രന്റെ ദിവസം വെള്ളിയും രത്നം വജ്രവും നിറം വെള്ളയുമാണ്.
ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവരും പ്രയോഗിക്കുന്ന വാക്കുകളാണു ശുക്രദശ, ശനിദശ എന്നൊക്കെ. ശുക്രദശ എന്നാൽ നല്ല കാലം എന്നാണു പൊതുവേ ധാരണ. അതുപോലെ, ശനിദശ എന്നാൽ ചീത്ത കാലവും. ശുക്രദശ, ശനിദശ തുടങ്ങിയ വാക്കുകൾ ജ്യോതിഷത്തിന്റെ സംഭാവനയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ജ്യോതിഷപ്രകാരം ചിലർക്കു
Results 1-3