Activate your premium subscription today
Tuesday, Apr 1, 2025
എയർക്രാഫ്റ്റിലെ യാത്രക്കാർക്കു സഹായം നൽകുന്ന വനിതകള്‍. ഏവിയേഷൻ ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് ജോലിയിൽ പ്രവേശിക്കുന്നത്. 17–26 വയസ്സുവരെ പ്രായമുള്ളവർക്ക് പരിശീലനം നേടാം.
എല്ലാവരെയും പോലെ ഒരു സാധാരണ ജോലി വേണ്ടെന്ന തോന്നൽ വെള്ളാട് ഗവണ്മെന്റ് എച്ച്എസ്എസിലെയും കണിയൻചാൽ സ്കൂളിലെയും പഠന കാലത്തേ മനസ്സിലുണ്ടായിരുന്നു. ആകാശത്ത് ഉയരെ പറക്കുന്ന വിമാനത്തിൽ ജോലി നേടുക എന്നതായി സ്വപ്നം. കൂലിപ്പണിക്കാരായ ഗോവിന്ദന്റെയും ബിജിയുടെയും മകൾക്ക് അത് എളുപ്പമായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ ശേഷം താങ്ങാനാകാത്ത ഫീസ് പറഞ്ഞതോടെ ഏവിയേഷൻ കോഴ്സ് എന്ന സ്വപ്നത്തിന് അവധി കൊടുത്ത് കണ്ണൂർ എസ്എൻ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്കു ചേർന്നു.
കണ്ണൂർ കാവുംകുടി ആദിവാസി കോളനിയിലെ ചെറിയ വീട്ടിലിരുന്ന് ഗോപിക കണ്ട സ്വപ്നം ആകാശം തൊടുന്നതായിരുന്നു. കുട്ടിക്കാലത്ത് മാനംകാണിക്കാതെ, മയിൽപീലിയെ പുസ്തകത്താളുകളില്‍ സൂക്ഷിച്ചിരുന്നതു പോലെ, ആ ആകാശ സ്വപ്നം അവൾ പ്രിയപ്പെട്ടവരെ പോലും അറിയിച്ചില്ല...women, airhostess, manorama news, manorama online, viral news, breaking news
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.