ഹെക്റിന്റെ ഏഴു സീറ്റ് വകഭേദമാണ് ഹെക്ടർ പ്ലസ്. 2020 ഓട്ടോ എക്‌സ്‌പോയിൽ, എംജി മോട്ടോർ ഇന്ത്യ, ഹെക്ടറിന്റെ ഏഴു സീറ്റ് വേരിയന്റായി എംജി ഹെക്ടർ പ്ലസ് അവതരിപ്പിച്ചു. പുതിയ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ എന്നിവയ്‌ക്കൊപ്പം പുതിയ ലുക്കിലാണ്ഹെക്ടർ പ്ലസ് അവതരിപ്പിച്ചത്. 6-സീറ്റർ (ക്യാപ്റ്റൻ സീറ്റ്), 7-സീറ്റർ (ബെഞ്ച് സീറ്റ്) എന്നിങ്ങനെ രണ്ട് സീറ്റ് കോൺഫിഗറേഷൻ ഓപ്ഷനുകളോടെ ഇത് 2020 ജൂലൈയിൽ പുറത്തിറങ്ങി.