Activate your premium subscription today
Tuesday, Apr 1, 2025
ടാറ്റയുടെ ഉടമസ്ഥതിയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ ഉപ ബ്രാൻഡായ ലാൻഡ് റോവർ നിർമ്മിച്ച 4x4 ആഡംബര എസ്യുവിയാണ് റേഞ്ച് റോവർ. റേഞ്ച് റോവർ ലൈൻ 1970 ൽ ബ്രിട്ടീഷ് ലെയ്ലാൻഡാണ് പുറത്തിറക്കുന്നത്. നിലവിൽ റേഞ്ച് റോവറിന്റെ അഞ്ചാം തലമുറയാണ് വിപണയിലുള്ളത്. റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ എന്നിവയുൾപ്പെടുന്നതാണ് റേഞ്ച് റോവർ ലൈനപ്പ്.
ചാംപ്യൻസ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേൽ തന്റെ യാത്രകൾക്ക് കൂട്ടായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയിരുന്നു. നേരത്തെയുണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡറിന് പകരമായാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച താരം പുതുവാഹനം ഗാരിജിലെത്തിച്ചത്.
റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ ആഡംബരത്തിൽ ടൊവിനോ തോമസ്. ഓൺറോഡ് വില ഏകദേശം 3.5 കോടി രൂപ വരുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് പുതിയ എസ്യുവി ടൊവിനോ ഗാരീജിലെത്തിച്ചത്. കഴിഞ്ഞ വർഷം സ്വന്തമാക്കിയ
കാറുകളോടുള്ള ഇഷ്ടത്തിൽ യുവാക്കൾ മാത്രമല്ല, ഈ അമ്മൂമ്മമാരും സൂപ്പർ ആണെന്ന് കേരളം മുഴുവൻ അറിഞ്ഞതാണ്. ഫെറാരി വാങ്ങണോ പോർഷെ വാങ്ങണോ എന്ന കൊച്ചുമകന്റെ ചോദ്യത്തിന് മക്ലാരൻ മതിയെന്ന് ഉത്തരം പറഞ്ഞ, ആ മുത്തശ്ശിമാർക്കു യാത്ര ചെയ്യാൻ പുത്തനൊരു റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എത്തുന്നു. കുറച്ചു നാളുകൾക്കു മുൻപ് ഈ
ഡിഫെന്‍ഡര്‍ എസ്യുവികളില് രാജ്യം സന്ദര്‍ശിക്കുന്ന ഡിഫെന്‍ഡര്‍ യാത്ര മൂന്നാമത് എഡിഷന് ആരംഭിച്ചു. താര് മരുഭൂമി, സാന്‍സ്കര്‍ വാലി, ഉംലിംഗ് ലാ പാസ്, ലഡാക്ക് മേഖല, സ്പിതി വാലി, കൊങ്കണ്‍ മേഖല എന്നിവയുള്‍പ്പെടെ രാജ്യത്തെ ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലായി 21 ക്യൂറേറ്റ് ചെയ്ത യാത്രകളാണ് ഡിഫെന്‍ഡര്‍ യാത്രയുടെ
ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. പുതിയ വാഹനങ്ങൾ വാങ്ങി തന്റെ ഗാരിജിന്റെ പ്രൗഢി വർധിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഈ ഓൾ റൗണ്ടറുടെ ഏറ്റവും പുതിയ വാഹനം സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ട റേഞ്ച് റോവർ സ്പോർട് ആണ്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ
രണ്ടാമതൊന്നു ചിന്തിക്കാതെ നിസംശയം പറയാം 2024 റേഞ്ച് റോവറിന്റെ വർഷമാണെന്ന്. അത്രയധികം റേഞ്ച് റോവറുകളാണ് ബി ടൗൺ സെലിബ്രിറ്റികളുടെ ഗാരിജിലെത്തിയത്. ആ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് അർജുൻ കപൂറിന്റേത്. റേഞ്ച് റോവർ എൽ ഡബ്ള്യു ബി എച്ച് എസ് ഇ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 2.36 കോടി രൂപ എക്സ്
ബോളിവുഡിന്റെ താരസുന്ദരിയും ഭാരതീയ ജനത പാർട്ടി എം പിയുമായ കങ്കണ റണൗട്ടിന്റെ ഗാരിജിലേക്കു പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ഏകദേശം മൂന്നു കോടി രൂപ വില വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കങ്കണ പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ബോളിവുഡിലേക്ക് പുതിയൊരു വാഹനം കൂടി എത്തുന്നു. ഇത്തവണ ജന്മദിനത്തിൽ പുതു വാഹനം സ്വന്തമാക്കിയിരിക്കുന്നത് രൺദീപ് ഹൂഡയാണ്. റേഞ്ച് റോവർ എസ് യു വി യാണ് താരത്തിന്റെ ഗാരിജിലെത്തിയത്. കുടുംബത്തിനൊപ്പം എത്തി വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ഹൂഡയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബോളിവുഡിന് ഏറെ
ജന്മദിനത്തിൽ പുതുവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത്. റേഞ്ച് റോവറിന്റെ അത്യാഡംബര എസ്യുവിയായ ഓട്ടോബയോഗ്രഫിയാണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. അഞ്ചു കോടി രൂപ വില വരുന്നതാണ് പുതിയ വാഹനം. താരത്തിന്റെ വീട്ടിൽ എത്തിയാണ് വാഹനത്തിന്റെ ഡെലിവറി നടത്തിയിരിക്കുന്നത്.
ബോളിവുഡിന്റെ പുതുസൗന്ദര്യം അനന്യ പാണ്ഡെ തന്റെ യാത്രകൾക്കായി പുതിയൊരു കൂട്ടിനെ കണ്ടെത്തിയിരിക്കുന്നു. റേഞ്ച് റോവറിന്റെ ആഡംബര എസ് യു വി യാണ് താരസുന്ദരിയുടെ യാത്രകളിൽ ഇനി ഒപ്പം കൂടുക. ഏകദേശം 2.7 കോടി രൂപ വില വരുന്ന വാഹനത്തിനായി ഫുജി വൈറ്റ് നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമുണ്ടായിരുന്ന റേഞ്ച് റോവർ സ്പോർടിനു പകരമായാണ് പുതിയ വാഹനം അനന്യ പാണ്ഡെയുടെ ഗാരിജിൽ എത്തിയിരിക്കുന്നത്.
Results 1-10 of 40
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.