Activate your premium subscription today
Tuesday, Apr 1, 2025
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
1998 ജനുവരി 15. പ്രഗതി മൈതാൻ. ന്യൂഡൽഹി. മൂടൽ മഞ്ഞും കോച്ചുന്ന തണുപ്പും തെല്ലു വിട്ടു മാറിയ ഉച്ച നേരം. ഒരേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്റ്റാൾ നമ്പർ 11. ഓട്ടോ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താനിടമില്ല. വ്യവസായ മന്ത്രി മുരസൊലി മാരൻ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, സി കെ ബിർല, ഹ്യുണ്ടേയ് പ്രസിഡന്റ് ബി.വി.ആർ സുബ്രു, മാരുതി എംഡി ഭാസ്കരുഡു തുടങ്ങിയ പ്രമുഖരാൽ സമൃദ്ധമായ മുൻനിര. ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. ഏതാനും ദിവസം മുമ്പ് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു. അതിനു മുമ്പും ശേഷവും എത്രയോ വാഹന പുറത്തിറക്കലുകൾ കണ്ടിട്ടുണ്ടെങ്കിലും മറക്കാനാവാത്ത മുഹൂർത്തം. ഇന്ത്യക്കാരനെന്ന പേരിൽ അഭിമാനം തോന്നിയ നിമിഷം.
മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.
അംബാസിഡർ, പ്രീമിയർ പത്മിനി, മാരുതി, ഇൻഡിക്ക വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രമുണ്ടായിരുന്നൊന്നു കാലമുണ്ടായിരുന്നു ഇന്ത്യൻ കാര്‍ വിപണിക്ക്. ഇന്നത്തെപോലെ മെഴ്സീഡിസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമൊക്കെ സാധാരണ കാഴ്ചയായി മാറുന്നതിനു മുമ്പുള്ള കാലത്ത് ഇന്ത്യൻ നിരത്തുകളെ അടക്കിവാണിരുന്നത് അവരായിരുന്നു. പുതിയ
ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാറാണ് ടാറ്റ ഇന്‍ഡിക്ക. അംബാസിഡറും മാരുതി 800ഉം കഴിഞ്ഞാല്‍ നമ്മുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന കാര്‍. ടാറ്റയുടെ ആദ്യ പാസഞ്ചര്‍ കാറായ ഇന്‍ഡിക്കയുടെ ജനനം 1998 ഡിസംബറിലായിരുന്നു. മോര് കാര്‍ പെര് കാര്‍ എന്ന ടാഗ് ലൈനുമായി എത്തിയ കാര്‍ പെട്ടെന്നു തന്നെ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.