Activate your premium subscription today
Thursday, Feb 13, 2025
Jan 21, 2025
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമായ ക്രിസ്റ്റഫർ നോളാൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ എന്ന സിനിമയിൽ ആളുകളെ ഞെട്ടിച്ച ഒരു സീനുണ്ട്. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനായ റോബർട് ജെ ഓപ്പൺഹൈമർ പൊട്ടാസ്യം സയനൈഡുള്ള ആപ്പിൾ തന്റെ അധ്യാപനെ കൊടുത്തു കൊല്ലാൻ നോക്കുന്നതായിരുന്നു ആ സീൻ.
Dec 27, 2024
സാമ്പത്തിക പരാധീനതമൂലം പ്രൈമറി ക്ലാസിലേക്കു ബഹുദൂരം കാൽനടയായി പോകേണ്ടിവന്ന ഗ്രാമീണ ബാലനാണു പിൽക്കാലത്തു ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ നിരയിലേക്കു കടന്നുചെല്ലാൻ ഇന്ത്യയ്ക്കു പാത തുറന്നുകൊടുത്തതെന്ന കാര്യം വിശ്വസിക്കാനാകുമോ? അവിശ്വസനീയമായ ആ നേട്ടത്തിലൂടെ മൻമോഹൻ സിങ് തിരുത്തിക്കുറിച്ചത് ഇന്ത്യയുടെ സാമ്പത്തിക ജാതകമാണ്.
Nov 11, 2024
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
Jul 2, 2024
മെഡിസിൻ പ്രവേശനപരീക്ഷ ‘നീറ്റ്’ വിവാദത്തിൽപെട്ടതോടെ പരീക്ഷ ഇപ്പോഴത്തെ രീതിയിൽ ഓഫ്ലൈനായി തുടരണോ ഓൺലൈനാക്കണോ എന്ന ഘട്ടം വരെയാണ് നമ്മുടെ ചർച്ചകളെത്തിനിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മുൻനിര സ്ഥാപനമായ എയിംസിൽ വരെ പ്രവേശനത്തിനു ‘നീറ്റ്’ സ്കോറാണു മാനദണ്ഡം. യുകെയിലെ കേംബ്രിജ്, ഓക്സ്ഫഡ് തുടങ്ങിയ ലോകപ്രശസ്ത
Jun 29, 2024
വലംകയ്യിലെ തള്ളവിരൽ ഗുരുദക്ഷിണയായി സമർപ്പിക്കാൻ ദ്രോണാചാര്യർ ഏകലവ്യനോട് ആവശ്യപ്പെട്ടു. കുരയ്ക്കുന്ന പട്ടിയുടെ വായിലേക്ക് അതിസമർഥമായി അമ്പുകളയച്ച് അതിനെ നിശ്ശബ്ദമാക്കിയ വില്ലാളിവീരനെ നിർവീര്യനാക്കിയ ആവശ്യം. വിരലുകളിൽ മുഖ്യമാണു തള്ളവിരൽ. പരിണാമത്തിന്റെ വഴികളിലൂടെ നീണ്ടു നിവർന്ന് ഇരുകാലിയായി നടന്നുവന്ന നമ്മെ നാമാക്കിയതു തള്ളവിരലാണ്. അതിനു മുൻപ് ആൾക്കുരങ്ങുകൾ ആഫ്രിക്കൻ കാട്ടിൽ മരംചാടാനും ഊഞ്ഞാലാടാനും കയ്യിലെ ഉപാംഗങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് തള്ളവിരൽ ഉരുത്തിരിഞ്ഞു. മരക്കൊമ്പു മുറുകെപ്പിടിക്കാനും കരിങ്കല്ലു ചെത്തി മൂർപ്പിച്ച് ആയുധങ്ങളുണ്ടാക്കാനും സാധ്യമായി. നമ്മുടെ പൂർവികർ പരന്ന പുൽമേടുകളിലേക്കു നീങ്ങിയപ്പോഴും തള്ളവിരലിന്റെ വികാസം തുടർന്നു. പണിയായുധങ്ങൾ പിടിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും ചിത്രങ്ങൾ വരയ്ക്കാനും അതു സഹായകമായി. തള്ളവിരൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കൈ ഒറ്റയടിക്ക് 60 ദശലക്ഷം കൊല്ലം പിന്നിലോട്ടു പോയേനേ എന്നാണു ശാസ്ത്രജ്ഞനായ ജോൺ റസൽ നേപ്പിയറുടെ അഭിപ്രായം. അറിയപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള പൂർവികർ റിപീഡിസ്റ്റിയ (RHIPIDISTIA) മീനുകളാണ്. 230 ദശലക്ഷം വർഷം മുൻപ് ഇവ അപ്രത്യക്ഷമായി. അതിന്റെ രണ്ടു വശങ്ങളിലെയും ചെകിളകൾക്കു പിന്നിലുണ്ടായിരുന്ന ചിറകുകളാണ് നമ്മുടെ കൈകളായി പരിണമിച്ചത്. തള്ളവിരൽ, പെരുവിരൽ, അംഗുഷ്ടം എന്നിങ്ങനെ നാം വിളിക്കുന്നതിന്റെ
Jun 3, 2024
‘ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ വിശ്രമിക്കില്ല. ഞങ്ങൾ വെളിപ്പെടുത്തും ഞങ്ങൾ ചെറുത്തുനിൽക്കും’ – ലോകത്തെമ്പാടുമുള്ള സർവകലാശാലകളിലെ വിദ്യാർഥികൾ സമരമുഖത്താണ്. പലസ്തീൻ സ്വതന്ത്രമാകും വരെ പോരാട്ടം തുടരുമെന്നറിയിച്ചുകൊണ്ടുള്ള സമരമുഖത്ത് വിദ്യാർഥികൾക്ക് കരുത്തായി അധ്യാപകരുമുണ്ട്. എന്നാൽ, അവർക്കെതിരെ തെരുവുകളിൽ സംഘടിക്കാനും ആളുകളുണ്ടായി. വിദ്യാർഥികൾക്കെതിരെ, പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗം കൊണ്ടും അധികാര പ്രയോഗങ്ങൾകൊണ്ടും ഭരണകൂടങ്ങൾ പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു. ലോകത്താകമാനം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതും ക്യാംപസുകളിൽ നിന്ന് പുറത്താക്കപ്പെട്ടതും. ഒരുവശത്ത് സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്ന അതേ സർവകലാശാലകൾ തന്നെ മറുവശത്ത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയൽ ശക്തികളിൽ നിന്ന് കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ആരംഭം. ഗാസയ്ക്ക് എതിരെയുള്ള ഇസ്രയേൽ ആക്രമണത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സർവകലാശാലകളിൽ ഒരു മാസത്തോളമായി നടന്നു വന്ന സമരം ഇപ്പോൾ ഓസ്ട്രേലിയയിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎസ് സർവകലാശാലകളിലെ പ്രതിഷേധങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണ്
Nov 21, 2023
കേംബ്രിഡ്ജ്∙ നെഹ്റുവിയൻ സോഷ്യലിസവും, ദാർശ്ശനികതയും എക്കാലത്തെയും പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണവും,നേതാക്കൾക്ക് ദിശാബോധവും,രാജ്യതന്ത്രജ്ഞതയും പകരുന്ന പാഠപുസ്തകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 'നെഹ്റുവിയൻ സോഷ്യലിസവും ദാർശ്ശനികതയും' എന്ന വിഷയത്തിൽ മുഖ്യ
Nov 20, 2023
തിരുവനന്തപുരം∙ ജവാഹർലാൽ നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ ഗാസയിലേക്ക് ആയുധങ്ങളും ബോംബുകളുമല്ല, ഭക്ഷണവും മരുന്നുകളും പുതപ്പുകളും എത്തിക്കുന്നത് ഉറപ്പാക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിനു വേണ്ടി മറ്റു ലോക നേതാക്കൾക്കൊപ്പം ഈജിപ്ത് അതിർത്തിയിൽ നെഹ്റുവും ഉണ്ടാകുമായിരുന്നു– ‘നെഹ്റുവിയൻ
Nov 16, 2023
കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നാളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും. ‘നെഹ്റുവിയന് സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്ഗങ്ങളും’ എന്ന വിഷയത്തിലാണ് പ്രഭാഷണം ക്രമീകരിച്ചരിക്കുന്നത്. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ്
Nov 12, 2023
തിരുവനന്തപുരം ∙ പ്രശസ്തമായ കേംബ്രിജ് സര്വകലാശാലയില് പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ‘നെഹ്റുവിയന് സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്ഗങ്ങളും’ എന്ന വിഷയത്തിലാകും പ്രഭാഷണം. നവംബര് 17ന് സൗത്ത് ഏഷ്യന് സ്റ്റുഡന്റ്സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം. യുകെയിലെ ഇന്ത്യന് വര്ക്കേഴ്സ് യൂണിയന് കേംബ്രിജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില് മുഖ്യാതിഥിയായാണ് വി.ഡി. സതീശൻ പങ്കെടുക്കുന്നത്.
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.