Activate your premium subscription today
അവഞ്ചേഴ്സ് സൂപ്പർഹീറോസ് ആയി ഇന്ദ്രൻസിനെയും സലിംകുമാറിനെയും വിനായകനെയും ഇന്ദ്രൻസിനെയും സങ്കൽപിച്ചു നോക്കിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയെങ്കിൽ അവര്‍ക്ക് ഏതു കഥാപാത്രങ്ങളാകും ചേരുക. പ്രേക്ഷകർ പെട്ടന്നങ്ങനെ ചിന്തിക്കാൻ സാധ്യതയില്ലാത്ത കഥാപാത്രങ്ങളായി ഇവരെ കോർത്തിണക്കുകയാണ് എഐ വിഡിയോയിലൂടെ വൈറലായി മാറിയ
ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഭക്ഷണശാലയിലെ ആളുകളെ ഇംഗ്ലിഷിൽ ചീത്ത പറയുന്ന വിനായകനെ വിഡിയോയിൽ കാണാം. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി മാറിയത്. ഇതേതെങ്കിലും സിനിമാ ഷൂട്ടിങ് ആണോ എന്ന് ആളുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്തർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം സമ്മേളനം നവംബർ 11ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത
സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കയറിയതിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നു പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
പാരമ്പര്യമായി കൈമാറി കിട്ടിയ ശത്രുത ജീവിതത്തിലുടനീളം കൊണ്ടു നടന്ന് തമ്മിൽ കണ്ടാൽ ‘തെക്കുവടക്ക്’ നോക്കി നടക്കുന്ന രണ്ടുപേരുടെ കഥപറയുന്ന സിനിമയാണ് ‘തെക്കു വടക്ക്’. പ്രേം ശങ്കർ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമയിൽ അഭിനയ സിംഹങ്ങളായ വിനായകനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം.
നാളെ തിയറ്ററുകളിലെത്തുന്ന തെക്ക് വടക്ക് സിനിമയുടെ രണ്ടു സീനുകൾ ടീസറുകളായി പുറത്തു വിട്ടത് പ്രേക്ഷകർക്ക് സർപ്രൈസായി. വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകൾ വീതമാണ് പുറത്തു വന്നത്. “സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകർക്ക് വ്യക്തമാകാനാണ് സീനുകൾ തന്നെ പുറത്തു വിട്ടത്”- നിർമാതാവ് അൻജന ഫിലിപ്പ്
പുതിയ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. ലൊക്കേഷനിൽ നടൻ വിനായകനൊപ്പം നിൽക്കുന്ന ചിത്രം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റബർ അവസാനവാരം നാഗർകോവിലിൽ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഒക്ടോബർ നാല് വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന സൊറ പറച്ചിലിൽ ഉള്ളു തുറന്ന് നടൻ വിനായകൻ. “ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ ജോസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് നാഗർകോവിലിൽ ആരംഭിച്ചു. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
വിനായകനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളിലെത്തുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിലെ ആദ്യഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘കസകസ’ എന്നു തുടങ്ങുന്ന പാട്ടിൽ വിനായകന്റെ തകർപ്പൻ പ്രകടനമാണ് ഹൈലൈറ്റ്. സാം സിഎസ് ഈണമൊരുക്കിയ ഗാനം പാടിയിരിക്കുന്നത് ആന്റണി ദാസന്, പ്രസീദ പാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. സാം
Results 1-10 of 119