ADVERTISEMENT

നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. 

നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. മുൻപും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. 

പലപ്പോഴും വിനായകൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിനു കൈമാറുകയും ചെയ്തു. 

English Summary:

Actor Vinayakan shows nudity-controversy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com