Activate your premium subscription today
Monday, Mar 31, 2025
ന്യൂഡൽഹി ∙ ഏപ്രിലിലെ മഴയിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ–ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം.
ഷിംല ∙ ഹിമാചൽപ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.
തിരുവനന്തപുരം ∙ വയനാട്ടിലെ മേപ്പാടിയിൽ ജൂലൈ അവസാനം ഉണ്ടായ ഉരുൾപൊട്ടലിൽ പുന്നപ്പുഴയിൽ അടിഞ്ഞൂകൂടിയ വൻ പാറക്കഷ്ണങ്ങളും കല്ലും മണലും ചരലും ചെളിയും മരങ്ങൾ അടക്കമുള്ളവയും നീക്കം ചെയ്യാൻ 195.55 കോടിയുടെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് നൽകാൻ സർക്കാർ തീരുമാനം. ഇവ നീക്കം ചെയ്തു പുഴയുടെ ഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കം തടയുകയും പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ജലവിഭവ വകുപ്പ് വഴി മുന്നോട്ടുവച്ച പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.
കൽപ്പറ്റ ∙ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്ത ബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സർക്കാർ നൽകുന്ന വിവിധ സഹായങ്ങൾ ട്രാക്ക് ചെയ്യുന്നതിനുമുള്ള സ്മാർട്ട് കാർഡ് റവന്യു മന്ത്രി കെ.രാജൻ വിതരണം ചെയ്തു. കൽപ്പറ്റ കലക്ടറേറ്റിൽ നടന്ന പരിപാടിയിലാണ് സ്മാർട്ട് കാർഡ് വിതരണം ചെയ്തത്. ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപയുടെ കൂപ്പൺ നൽകുമെന്നും മന്ത്രി അറിയിച്ചു.
നാഗർകർണൂൽ (തെലങ്കാന) ∙ മണ്ണിടിഞ്ഞ് 8 പേർ കുടുങ്ങിയ തുരങ്കത്തിനുള്ളിലെ കൺവെയർ ബെൽറ്റ് നന്നാക്കിയതോടെ ചെളി നീക്കലുൾപ്പെടെ വേഗത്തിലായി. ഫെബ്രുവരി 22നുണ്ടായ അപകടത്തിൽ കൺവെയർ ബെൽറ്റ് പൊട്ടിയത് ചെളിയും വെള്ളവും അവശിഷ്ടങ്ങളും പുറത്തുകളയുന്നതിൽ കാലതാമസമുണ്ടാക്കിയിരുന്നു.
നാഗർകർണൂൽ (തെലങ്കാന) ∙ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിലായ 8 തൊഴിലാളികളിൽ 4 പേർ കുടുങ്ങിക്കിടക്കുന്ന സ്ഥലം റഡാറിന്റെ സഹായത്തോടെ കണ്ടെത്താനായെന്ന് തെലങ്കാന മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു. മറ്റ് 4 പേർ ടണൽ ബോറിങ് മെഷീനിന്റെ അടിയിലാണെന്നാണ് സൂചനയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ മണാലിയിലെ മണ്ണിടിച്ചിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണു ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്.
തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ 3 മാസം കൂടി സൗജന്യ റേഷൻ നൽകാനുള്ള സർക്കാർ തീരുമാനം നടപ്പായില്ല. ഈ വർഷം ജനുവരിയിലെയും വിതരണം കഴിഞ്ഞ ശേഷമാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയതെന്നതാണു കാരണം. ഭക്ഷ്യപൊതുവിതരണ കമ്മിഷണറാണ് ഉത്തരവ് വൈകിയതിനാൽ റേഷൻ വിതരണം നടന്നില്ലെന്ന കാര്യം സർക്കാരിനെ അറിയിച്ചത്. കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. തുടർന്ന് ദുരിതബാധിതർ ഉൾപ്പെടുന്ന വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലും സൗജന്യ റേഷൻ നൽകാൻ ഓഗസ്റ്റ് അവസാനവാരം സർക്കാർ തീരുമാനിച്ചു. ഇതു നടപ്പായെങ്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെ വിതരണം തുടരാനുള്ള തീരുമാനം നടന്നില്ല. ഈ സാഹചര്യത്തിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മാസങ്ങളിൽ സൗജന്യ റേഷൻ അനുവദിക്കാൻ സർക്കാർ അനുമതി നൽകി. ഫെബ്രുവരിയിലെ വിതരണം പൂർത്തിയാകാൻ 3 ദിവസം ബാക്കി നിൽക്കെയാണ് തീരുമാനം.
ഹൈദരാബാദ്∙ തെലങ്കാനയിൽ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ 8 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യതകൾ മങ്ങി. തുരങ്കത്തിനുള്ളിൽ വെള്ളവും ചെളിയും ഒഴികിയിറങ്ങുന്നതു തുടരുന്നതിനാൽ രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയിലാണെന്നു ജലസേചന മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. കര,നാവിക, ദുരന്തനിവാരണ സേനാംഗങ്ങൾ ഉൾപ്പെടെ 548 പേർ രക്ഷാപ്രവർത്തനത്തിനായി ജോലി ചെയ്യുന്നുണ്ട്. 2023ൽ ഉത്തരാഖണ്ഡിലെ സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘവും എത്തിയിട്ടുണ്ട്.
ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അതീവ ദുഷ്കരമായി. കുടുങ്ങിക്കിടക്കുന്നവരുടെ അര കിലോമീറ്റർ അടുത്തുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ മുന്നോട്ടു നീങ്ങാനാവുന്നില്ല.
Results 1-10 of 904
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.