Activate your premium subscription today
തൈകളിലും ചെറിയ തെങ്ങുകളിലും ചെമ്പൻചെല്ലിശല്യം രൂക്ഷമാകാനിടയുണ്ട്. ഇത് ചെറുക്കുന്നതിന് തെങ്ങിന്റെ ചുവടിനോടു ചേർന്ന് മണ്ണിൽ ഇപിഎൻ(Entomopathogenic Nematodes) ഒഴിക്കണം. വലിയ തെങ്ങുകളുടെ കവിളിൽ മാസത്തിലൊരിക്കൽ ഇപിഎന് ലായനി ഒഴിച്ചു തുടങ്ങിയതിൽ പിന്നെ ചെല്ലിയാക്രമണം അവസാനിച്ചതായി കർഷകർ പറയുന്നു.
തമിഴ്നാട്ടിൽ നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി ചുരുങ്ങിയത് മുഖ്യ വിപണികളിൽ വിലക്കയറ്റത്തിന് അവസരം ഒരുക്കി. നാളികേരം ശേഖരിക്കാൻ അയ്യപ്പ ഭക്തർ രംഗത്ത് ഇറങ്ങിയത് വെളിച്ചെണ്ണ മില്ലുകാരെ അക്ഷരാർഥത്തിൽ പരിഭ്രാന്തരാക്കി. പച്ചത്തേങ്ങ സംഭരണം മില്ലുകാരുടെ കണക്ക് കൂട്ടലിനൊത്ത് ഉയരുന്നില്ലെന്നാണ്
ഇന്ത്യൻ ഏലക്ക മുന്നേറ്റത്തിന്റെ പാതയിൽ. ശരാശരി ഇനങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും 2500 രൂപയ്ക്കു മുകളിൽ സ്ഥിരത കൈവരിച്ചത് കണക്കിലെടുത്താൽ ശക്തമായ കുതിപ്പിനുള്ള സാങ്കേതിക തയ്യാറെടുപ്പ് ഉൽപ്പന്നം ആരംഭിച്ചതായി വേണം വിലയിരുത്താൻ. ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് പുരോഗമിച്ചെങ്കിലും വിപണിയുടെ ആവശ്യത്തിന്
മണ്ഡലകാല നോമ്പിനു തുടക്കംകുറിച്ചതോടെ വിപണികളിൽ പച്ചത്തേങ്ങയ്ക്ക് പതിവിലും കൂടുതൽ ആവശ്യക്കാരെ പ്രതീക്ഷിക്കുന്നു. ശബരിമല സീസൺ നാളികേരത്തിനു വർധിച്ച ഡിമാൻഡ് സൃഷ്ടിക്കുമെന്ന നിലപാടിലാണ് വ്യാപാര രംഗവും. ഓഫ് സീസണായതിനാൽ കാർഷിക മേഖലകളിൽ ചരക്ക് ലഭ്യത കുറഞ്ഞതിനാൽ വാങ്ങൽ താൽപര്യം വിലക്കയറ്റത്തിനു
ഒരു കാർഷികകുടുംബത്തിലാണു ഞാൻ ജനിച്ചത്. ഞങ്ങളുടെ തലമുറയാണ് ബിസിനസിലേക്കും മറ്റും ചുവടുമാറിത്തുടങ്ങിയത്. എന്റെ ചെറുപ്പകാലത്ത് തെങ്ങായിരുന്നു പ്രധാനം. വിളവെടുത്ത തേങ്ങ വലിയ തോതിൽ കടലുണ്ടിപ്പുഴയിലൂടെ ബേപ്പൂരിനടുത്ത് വ്യാപാരകേന്ദ്രമായ ചാലിയത്തെത്തിച്ചു വില്പന നടത്തിയിരുന്ന വല്യുപ്പയെ എനിക്ക് ഓർമയുണ്ട്.
സംസ്ഥാനത്ത് പച്ചത്തേങ്ങ വില പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുന്നു. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം ചുരുങ്ങിയതിനാൽ വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉൽപ്പന്നം വിൽപ്പനയ്ക്ക് എത്താത്തത് വിലക്കയറ്റത്തിനു വേഗം പകർന്നു. കിലോ 75 രൂപയിലേക്കും അതിന് മുകളിലേക്കും പച്ചത്തേങ്ങ സഞ്ചരിച്ചത് നാളികേര കർഷകരെ ആവേശം
പഴംപൊരി മുതല് മീന് വറുത്തതും ചിക്കന് പൊരിച്ചതുമെല്ലാം ഉണ്ടാക്കാന് നമ്മള് വെളിച്ചെണ്ണയാണ് പൊതുവേ ഉപയോഗിക്കുന്നത്. നമ്മള് മലയാളികള്ക്ക് മറ്റു എണ്ണകള് ഉപയോഗിക്കുമ്പോള് അത്ര രുചിയായി തോന്നാറില്ല. എന്നാല്, ഇങ്ങനെ വെളിച്ചെണ്ണയില് മുക്കിപ്പൊരിച്ചെടുക്കുന്നത് ആരോഗ്യകരമാണോ എന്ന് എപ്പോഴെങ്കിലും
നെല്ലിക്കയെന്നാല് ഒരു കൈക്കുമ്പിളിനുള്ളിലൊതുങ്ങുന്ന അദ്ഭുതലോകമാണ്. ദിവസവും നെല്ലിക്ക ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള് നല്കും. ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതല് വിറ്റാമിന് സി ഇതിലുണ്ട്. കൂടാതെ, ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ ധാരാളമുണ്ട്.
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയിൽ തേങ്ങ വില ഉയർന്നു. നാഗർകോവിൽ മാർക്കറ്റിൽ ഒരു കിലോ തേങ്ങയ്ക്ക് 50–55 രൂപയായിരുന്നു ഇന്നലെ വില. ഉൽ പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ല്ലയിൽ 25,000 ഹെക്ടറിൽ തെങ്ങ് കൃഷി ചെയ്തു വരുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കലാണ് ഉൽപാദനം നടക്കുക. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയ്ക്ക് തമിഴ്നാടിന്റെ മറ്റുജില്ലകളിൽ ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ചു നാഗർകോവിലിന് സമീപം ഈത്താമൊഴിയിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. ജില്ലയിൽ നിന്നും അനവധി ലോഡ് തേങ്ങ വിവിധ ജില്ലകളിലേക്ക് കയറ്റി അയച്ചു വരുന്നു.
കാഞ്ഞങ്ങാട് ∙ മോഹിപ്പിച്ച് കുതിച്ചുയർന്നും നിരാശരാക്കി കുത്തനെ ഇടിഞ്ഞും ചാഞ്ചാടി തേങ്ങവില. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 48 രൂപയുണ്ടായിരുന്ന തേങ്ങ വില ഇന്നലെ ഒറ്റയടിക്ക് 40 രൂപയായി കുറഞ്ഞു. 48 രൂപയ്ക്കു കർഷകരിൽ നിന്നു പച്ചത്തേങ്ങ വാങ്ങിയ സഹകരണ സംഘങ്ങളും കച്ചവടക്കാരും ഒറ്റദിവസത്തെ വിലയിടിവിനെ തുടർന്നു
Results 1-10 of 433