Activate your premium subscription today
Saturday, Apr 12, 2025
തൃശൂർ ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിലും അലവൻസിലും 35% വരെ വർധന ശുപാർശ ചെയ്യുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിചിത്രന്യായവുമായി അധികൃതർ. വിവരാവകാശ നിയമപ്രകാരം പകർപ്പ് ആവശ്യപ്പെട്ടു നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇങ്ങനെ: ‘റിപ്പോർട്ട് പുസ്തകരൂപത്തിൽ പ്രിന്റ് ചെയ്തതിന്റെ ഒരു കോപ്പി മാത്രമേ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചിട്ടുള്ളൂ. അത് അംഗീകാരത്തിനു വേണ്ടി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും ഫയൽ മടക്കി ലഭിച്ചിട്ടില്ലാത്തതിനാൽ പകർപ്പെടുക്കുവാൻ സാധിക്കില്ല’. ഇൻഫർമേഷൻ ഓഫിസറുടെ മറുപടിക്കെതിരെ അപ്പീൽ നൽകിയപ്പോൾ ഓഫിസറുടെ വാദം വസ്തുതാപരമെന്നു വിലയിരുത്തി അപ്ലറ്റ് അതോറിറ്റി പരാതി തീർപ്പാക്കി.
തിരുവനന്തപുരം ∙ ചർച്ചയിലൂടെയും അല്ലാതെയും സർക്കാർ ഇതുവരെ നടത്തിയ ഇടപെടലുകളുടെ വെളിച്ചത്തിൽ, സമരം ചെയ്യുന്ന ആശാ പ്രവർത്തകർ സമരം അവസാനിപ്പിച്ചു പോവുകയെന്നതാണ് ഇനിയുള്ള വഴിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ചെയ്യുന്നവർക്കും ആ താൽപര്യം വേണ്ടേയെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം∙ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപികാനായി രാജ്യത്ത് സംഘപരിവാർ നീങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചാരണവും നടക്കുകയാണ്. ആ ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങള്ക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പാാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.’’ – മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ ലഹരിക്കെതിരെ കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വിപുലമായ കർമ പദ്ധതിക്ക് രൂപം നൽകുമെന്നും ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 17ന് സർവകക്ഷിയോഗവും 16 ന് മതമലേധ്യക്ഷന്മാരുടെ യോഗവും ചേരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം∙ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങിയെത്തുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണു കരിമണൽ കമ്പനിയുമായുള്ള ദുരൂഹ പണമിടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ പ്രതിയായതിനെ പ്രതിരോധിക്കൽ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.
മധുര ∙സിപിഎംപാർട്ടി കോൺഗ്രസിന് ഇന്നു തുടക്കമാകും. സമ്മേളനവേദിയായ തമുക്കം മൈതാനത്ത് രാവിലെ 8നു മുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തും. 10.30ന് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രിപിണറായി വിജയനുംസിപിഐ ജനറൽ
മധുര ∙ കേരളം കാത്തിരിക്കുന്ന പല ചോദ്യങ്ങൾക്ക് നാളെ ആരംഭിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഉത്തരം നൽകും. കേരളഘടകത്തിന്റെയും പിണറായി സർക്കാരിന്റെയും നിലപാടുകൾ ആധിപത്യമുറപ്പിച്ച കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ തനിയാവർത്തനമാകുമോ മധുര എന്ന ആകാംക്ഷയ്ക്കും 5 നാൾ നീളുന്ന പാർട്ടി കോൺഗ്രസിൽ ഉത്തരമാകും.
കോട്ടയം ∙ എമ്പുരാൻ സിനിമയുടെ പേരിൽ ചേരി തിരിഞ്ഞു നടക്കുന്ന പോര് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മതനിരപേക്ഷ മുഖത്തിന് കോട്ടം തട്ടുന്ന നടന്ന നടപടികൾ അവസാനിപ്പിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഹരീഷ് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം ∙ ഐഎഎസ് ചേരിപ്പോരിൽ സസ്പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ.പ്രശാന്തിനെതിരെ അന്വേഷണത്തിനു സർക്കാർ നടപടി തുടങ്ങി. അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായാണ് അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറി.
തിരുവനന്തപുരം∙ ‘ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്’–ൽ സംസ്ഥാന സർക്കാർ കരടു നയം രൂപീകരിച്ചു വരികയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ. എഐ അധിഷ്ഠിത സോഫ്റ്റ്വെയർ നിര്മാണം, വിവരസഞ്ചയ നിര്മാണം, ഇന്നൊവേഷന് സെന്ററുകള്, നൈപുണ്യ വികസനം, എഐ മേഖലയിലെ സ്റ്റാര്ട്ടപ്പുകള്ക്കുള്ള പിന്തുണ എന്നിവ കരടു നയത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Results 1-10 of 686
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.