Activate your premium subscription today
കൗമാരത്തിലേക്കു കടന്നതോടെ സിൽവി ദൈവ വിശ്വാസം ഉപേക്ഷിച്ചു. പള്ളിയിലെ പുരോഹിതനോടു തന്നെ അക്കാര്യം തുറന്നുപറഞ്ഞു. ദൈവത്തിൽ വിശ്വസിക്കാതെ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് സ്നേഹിച്ചു ജീവിക്കുമെന്നായിരുന്നു കൊച്ചു സിൽവിയുടെ മറുപടി. അതു പറയുമ്പോൾ സാസയായിരുന്നു സിൽവിയുടെ മനസ്സിൽ. ആ പ്രണയം വിലക്കപ്പെട്ടതാണെന്നുപോലും ചിന്തിച്ചില്ല.
അവര്‍ അന്യോന്യം സ്നേഹിച്ചു. ബഹുമാനിച്ചു. വിശ്വസിച്ചു. എന്നാല്‍ അവരുടെ ശരീരങ്ങള്‍ തമ്മിലടുത്തില്ല. ഒരാള്‍ തന്നെത്തന്നെ മറ്റേയാള്‍ക്ക് സമ്പൂര്‍ണമായി സമര്‍പ്പിച്ചെങ്കിലും ശരീരത്തെ മാറ്റിനിര്‍ത്തി മനസ്സിനെ വാരിപ്പുണര്‍ന്നു മറ്റേയാള്‍. ലളിതമായിരുന്നു അവരുടെ ബന്ധം; സങ്കീര്‍ണവും. ആവേശകരമായിരുന്നു അടുപ്പം;
സങ്കീർണമായ ലൈംഗികപ്രശ്നങ്ങൾക്ക് പരിഹാരം തേടി. അവിഹിത ബന്ധങ്ങളുടെ കുരുക്ക് അഴിക്കാൻ. പ്രായവ്യത്യാസമുള്ള പങ്കാളികളുടെ ഇഷ്ടങ്ങളിലെ പൊരുത്തക്കേടുകൾക്ക് പരിഹാരം തേടി. പ്രണയനഷ്ടത്തിൽ ആശ്വാസം തേടി. സമ്പന്നമായ ലൈംഗികതയിൽ ആഹ്ലാദം പ്രകടിപ്പിച്ച്. കണക്കില്ലാതെ കത്തുകൾ.
സാര്‍ത്രുമായി ഉപാധികളില്ലാത്ത പ്രണയം തുടര്‍ന്നപ്പോള്‍ തന്നെ മറ്റു പുരുഷന്മാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്തിയ സിമോന്‍ ലോകത്ത് ഇന്നുവരെ ജീവിച്ചിരുന്ന സ്ത്രീകളില്‍ ഏറ്റവും വലിയ വിപ്ലവകാരിയായാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.
Results 1-4