Activate your premium subscription today
പുത്തൻകുരിശ് (എറണാകുളം) ∙ യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് കണ്ണീരോടെ വിടചൊല്ലി വിശ്വാസിസമൂഹം. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം മദ്ബഹായുടെ വലത് ഭാഗത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിച്ചു
പുത്തൻകുരിശ് (എറണാകുളം)∙ യാക്കോബായ സുറിയാനി സഭയ്ക്കായി താൻ പടുത്തുയർത്തിയ ആസ്ഥാനത്തേക്ക് അന്ത്യവിശ്രമത്തിനായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെത്തി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ച ഭൗതികദേഹം ദർശിക്കാൻ ഒട്ടേറെ വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കോതമംഗലം വലിയ പള്ളിയിൽനിന്ന് വൈകിട്ട് നാലു മണിക്കാരംഭിച്ച വിലാപയാത്ര നാല് മണിക്കൂറുകൾ കൊണ്ട് 32 കി.മീ പിന്നിട്ട് പുത്തൻകുരിശ് ടൗണിലും പിന്നീട് ഒരു മണിക്കൂറു കൊണ്ട് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലുമെത്തി.
കൊച്ചി ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഇന്നു രാവിലെ മുതൽ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പൊതു ദർശനത്തിനു വയ്ക്കും.
സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി.
പറവൂർ ∙ ഇറ്റലിയിൽ കടലിൽ വീണു മരിച്ച പുത്തൻവേലിക്കര പനച്ചകുന്ന് കുരിശിങ്കൽ ടോംസന്റെ (32) സംസ്കാരം ഇന്ന് 8.30ന് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് പള്ളിയിൽ നടക്കും.
അമ്പലപ്പുഴ ∙ കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി (70) ഇനി ഓർമ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലായിരുന്നു സംസ്കാര കർമങ്ങൾ.
അമ്പലപ്പുഴ ∙ കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടിയുടെ സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ നടക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കും. നാളെ കുടുംബാംഗങ്ങൾ ചിതാഭസ്മം ശേഖരിച്ചു കൊല്ലം തേവലക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളിയിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യും.
മലയാള സിനിമയിലെ ഇതിഹാസതാരം പ്രേംനസീർ അന്തരിച്ചിട്ട് മൂന്നര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ ഓരോ പ്രേക്ഷക മനസിലൂടെയും എക്കാലവും മിന്നിമറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ക്ഷേത്രത്തിലേക്ക് ആനയെ സമ്മാനിച്ചതിന്റെ പേരിൽ പ്രേം നസീറിന്റെ മൃതദേഹം മുസ്ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ലെന്ന
പത്തനംതിട്ട ∙ ‘ധൈര്യമായിരിക്കൂ, നാട്ടിലെത്തിയ ശേഷം നമുക്ക് എല്ലാം ശരിയാക്കാം’ എന്ന് ആത്മവിശ്വാസം പകർന്നു നൽകിയിട്ടും ഒരുവാക്കുപോലും പറയാതെ യാത്രയായ ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഭാര്യ മഞ്ജുഷ. ഒപ്പം, അച്ഛന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ കരഞ്ഞുതളർന്ന് മക്കളായ നിരഞ്ജനയും നിരുപമയും. സഹപ്രവർത്തകർ ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി. വൻ ജനാവലിയെ സാക്ഷിയാക്കി വാക്കുകൾ മുറിവേൽപിക്കാത്ത ലോകത്തേക്ക് നവീൻ ബാബു യാത്രയായി.
പത്തനംതിട്ട ∙ ദുഃഖം തളംകെട്ടിനിന്ന കാരുവള്ളിൽ വീട്ടിലേക്ക് നവീൻ ബാബു അവസാനമായി കടന്നുവന്നു, ചേതനയറ്റ ശരീരമായി. പ്രിയപ്പെട്ടവരുടെ കണ്ണുകളിൽനിന്ന് ഇറ്റുവീണ കണ്ണീർത്തുള്ളികളെ സാക്ഷിയാക്കി നാട് അദ്ദേഹത്തിന് യാത്രാമൊഴിയേകി. കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയത്.
Results 1-10 of 91