Activate your premium subscription today
പത്തനംതിട്ട ∙ രാജ്യത്തിന്റെ തീവ്രകാലാവസ്ഥ ഭൂപടത്തിൽ ദക്ഷിണേന്ത്യയിലെ ‘ടോപ് സ്കോററാ’യി കേരളം. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ രാജ്യത്തുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളിൽ 3238 പേർ മരിച്ചതിൽ 550 എണ്ണവും കേരളത്തിലാണ്. ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളത്തിനു വീണ്ടും വ്യക്തമായ മുന്നറിയിപ്പു നൽകുന്ന സൂചനകൾ. മധ്യപ്രദേശാണ് പട്ടികയിൽ മുന്നിലെങ്കിലും മരണസംഖ്യയിൽ കേരളം മുന്നിട്ടു നിൽക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നു സിഎസ്ഇ ഡയറക്ടർ ജനറൽ സുനിതാ നാരായൺ പറഞ്ഞു.
കേരളത്തോടുള്ള റെയിൽവേ അവഗണന തുടർക്കഥയായിട്ടും അതു പരിഹരിക്കാൻ കേന്ദ്രസർക്കാരോ കേരളമോ ക്രിയാത്മകനടപടികൾ എടുക്കുന്നില്ലെന്നതു കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്കുമേൽ കരിനിഴലായി വീണുകിടക്കുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പുതിയ റെയിൽവേ ലൈനുകൾ വന്നുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ മാത്രം എന്നു തീരുമെന്നു രൂപമില്ലാതെ ഇഴയുന്ന ചില പാത ഇരട്ടിപ്പിക്കലുകളും സർവേ പ്രഖ്യാപനമായി തുടരുന്ന ഏതാനും പദ്ധതികളും മാത്രമാണുള്ളത്.
കണ്ണൂർ∙ പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന്റെ കരടുപട്ടിക തയാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കാനുള്ള അവസാനദിനം ഇന്നായിരിക്കെ, വിഭജനം പൂർത്തിയാക്കാനാകാതെ സെക്രട്ടറിമാർ. കുറഞ്ഞ സമയം മാത്രമേ പട്ടിക തയാറാക്കാൻ ലഭിച്ചിട്ടുള്ളൂവെന്നതിനാൽ പകുതി ജോലി പോലും തീർക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ തീയതി നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
തിരുവനന്തപുരം∙ സഹകരണ ബാങ്കുകളും സംഘങ്ങളും ഉൾപ്പെടെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള ഓണറേറിയം, ഇവരുൾപ്പെടെ ഭരണസമിതി അംഗങ്ങൾക്കുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവ വർധിപ്പിച്ചു. 2012ലാണ് തുക അവസാനമായി വർധിപ്പിച്ചത്.
ഹിറ്റ്ലർ ഏതെങ്കിലുമൊരു മതത്തിന്റെ നാമത്തിലല്ല യഹൂദരെ കൊന്നൊടുക്കിയത്. അത് അയാളുടെ തലച്ചോറിൽ ആഴ്ന്നിറങ്ങിയ വംശവെറിയുടെ ഫലമായിരുന്നു. അയാൾ മതവിശ്വാസിയായിരുന്നുമില്ല. വംശവെറിയുടെ ഇന്ത്യയിലെ പ്രധാന പര്യായം മതവെറിയാണ് – ജാതിവെറി നിലനിൽക്കെത്തന്നെ. ഇന്ത്യൻ വർഗീയതകൾ മതങ്ങളെയാണു കരുവാക്കുന്നത്. മതങ്ങളുടെ നാമത്തിലാണ് അവ വിഷസസ്യങ്ങളെപ്പോലെ വളരുന്നത്. മതവെറി ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് അളവില്ല. വിഭജനത്തിന്റെ നാളുകളിൽ മാത്രം കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ നടന്ന വർഗീയകലാപ പരമ്പരകളിൽ മരിച്ചവരുടെ എണ്ണവും ലക്ഷങ്ങളിലേക്ക് എത്തും. ഗോസംരക്ഷണം പോലെയുള്ള വിശ്വാസങ്ങളുടെ പേരിൽപോലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ശേഷവും ഇന്ത്യയിൽ വർഗീയതയ്ക്കു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറികളിൽ പണം വിതരണം ചെയ്യാനാകൂ. ഇതനുസരിച്ച് ഇടപാടുകൾ വൈകും. ഇൗ മാസത്തെ സർവീസ് പെൻഷൻ വിതരണം ഇന്നാണ് ആരംഭിക്കുന്നത്. രാവിലെ പതിനൊന്നിനെങ്കിലും പെൻഷൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ടറേറ്റ് അറിയിപ്പ്.
തിരുവനന്തപുരം∙ കേരളത്തിൽ ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷന്റെ ചുവടു പിടിച്ച് ഇതിനു ‘കേരള ട്രാൻസ്ലേഷൻ മിഷൻ (കെടിഎം)’ എന്നാണു പേരു നൽകിയിരിക്കുന്നത്. മൈസൂരുവിലെ ‘സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസു’മായി (സിഐഐഎൽ) വൈകാതെ ധാരണാപത്രം ഒപ്പിടും. സംസ്ഥാന പരിഭാഷാ നയം രൂപീകരിക്കാനും സിഐഐഎലുമായി ചേർന്ന് മിഷൻ യാഥാർഥ്യമാക്കാനുമുള്ള ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഏൽപിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ പുതിയ സിനിമാ നയത്തിന് രൂപം നൽകാനായി സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ഷാജി എൻ.കരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി സർക്കാർ പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാറും ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലുമാണ് പുതിയ അംഗങ്ങൾ. സർവീസിൽ നിന്നു വിരമിച്ച മുൻ സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണിക്കു പകരം ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് സമിതിയുടെ കൺവീനറാകും.
കോട്ടയം ∙ സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ 120 ഇടങ്ങളിലും സെക്രട്ടറിമാരില്ല; സെക്രട്ടറിമാരുടെ അഭാവം പഞ്ചായത്ത് വാർഡ് വിഭജനത്തെ ബാധിക്കുമെന്ന് ആശങ്ക. തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡ് വീതം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെക്രട്ടറിമാർക്കുള്ള പരിശീലനം ഒക്ടോബർ അഞ്ചിനകം പൂർത്തിയാക്കേണ്ടതാണ്. എല്ലായിടത്തും സെക്രട്ടറിമാരില്ലാതെ പരിശീലനം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. സെക്രട്ടറി തസ്തികയിലേക്കുള്ള പ്രമോഷൻ നിയമനത്തിന് ഉത്തരവിറങ്ങാൻ വൈകുന്നതാണു കസേരകൾ ഒഴിഞ്ഞുകിടക്കാൻ കാരണം.
തിരുവനന്തപുരം ∙ വാർഡുകളുടെ എണ്ണം കൂടാത്ത തദ്ദേശസ്ഥാപനത്തിലും നിലവിലെ വാർഡുകളുടെ അതിർത്തി മാറുമെന്നു സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗരേഖ. ഇതോടെ വാർഡുകളുടെ പേരും നമ്പറും വീട്ടുനമ്പറും മാറേണ്ടിവരും. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് വാർഡ് പുനർവിഭജനത്തിന്റെ ഒരു മാനദണ്ഡം.
Results 1-10 of 1891