Activate your premium subscription today
തിരുവനന്തപുരം∙ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ് നിലവിലുള്ളതെന്നും റോജി എം.ജോണ്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. സബ്സിഡി വെട്ടിക്കുറച്ച് സപ്ലൈകോ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് റോജി കുറ്റപ്പെടുത്തി. വിപണിയിലെ ഇടപെടലിനു
കൊച്ചി ∙ റോജി എം. ജോൺ എംഎൽഎ ‘ക്രോണിക് ബാച്ലർ’ കുപ്പായം ഉപേക്ഷിക്കുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നു തന്നെയാണ് വധു– മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സി. അടുത്ത മാസമാണ് വിവാഹം. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനായ റോജി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ശ്രദ്ധേയനായത്.
കൊച്ചി∙ അങ്കമാലിയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി റോജി എം.ജോൺ എംഎൽഎ. രാവിലെ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് അമ്മ വീടിന്റെ മുകളിൽ നിലയിൽ തീപിടിച്ചത് കണ്ടത്. പുലർച്ചെ 4 മണിയോടെയാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് റോജി എം.ജോൺ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.
തിരുവനന്തപുരം ∙ കെ ഫോൺ പദ്ധതിയിൽ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷത്തെ റോജി എം.ജോൺ. സർക്കാരിന് താൽപര്യമുള്ള കമ്പനിക്ക് കരാർ ലഭ്യമാക്കാൻ ഗൂഢാലോചന നടന്നതായും കോടിക്കണക്കിനു രൂപയുടെ അഴിമതി ഉണ്ടായതായും റോജി ആരോപിച്ചു. 1028.20 കോടി രൂപയുടെ പദ്ധതി 1628.35 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തതെന്നും ടെൻഡർ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായും റോജി പറഞ്ഞു.
കാലടി (കൊച്ചി) ∙ കെഎസ്യു പ്രവർത്തകരെ അർധരാത്രിയിൽ വീടുകളിൽ കയറി അറസ്റ്റ് ചെയ്തു ലോക്കപ്പിൽ അടച്ചതിനെതിരെ കാലടി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച സംഭവത്തിൽ എംഎൽഎമാരായ റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവർക്കും കണ്ടാലറിയാവുന്ന 13 പേർക്കും എതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ്.
കാലടി∙ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി എന്നാരോപിച്ചു കോൺഗ്രസ് എംഎൽഎമാർക്കും കണ്ടാലറിയാവുന്ന 13 പേർക്കുമെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം.ജോൺ, ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന 13 പ്രവർത്തകർക്കെതിരെയും കാലടി പൊലീസ്
കാലടി∙ ശ്രീശങ്കര കോളജിലെ യൂണിയൻ ഭാരവാഹി ഉൾപ്പെടെ 2 കെഎസ്യു പ്രവർത്തകരെ പാതിരാത്രി വീട്ടിൽക്കയറി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നു കാലടി പൊലീസ് സ്റ്റേഷനു മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ അടച്ചിട്ട പ്രവർത്തകരെ റോജി എം. ജോൺ എംഎൽഎ പുറത്തേക്കു വലിച്ചിറക്കിയതു വിവാദമായി.
കാലടി∙ കാലടി ശ്രീശങ്കരാ കോളജിലെ കെഎസ്യു ഭാരവാഹികളെ അന്യായമായി തടവിലിട്ടു എന്നാരോപിച്ച് വിദ്യാർഥികളെ ലോക്കപ്പിനു പുറത്തിറക്കി റോജി എം.ജോൺ എംഎൽഎ. ഇതിനു പിന്നാലെ, ബെന്നി ബഹ്നാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, സനീഷ് ജോസഫ് എന്നിവർ കാലടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ശ്രീശങ്കരാ കോളജിൽ
കോട്ടയം ∙ കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ മുതിർന്ന സിപിഎം നേതാവ് കടത്തിയതായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം. ഇരുമ്പ് കസേരയുടെ ചിത്രമിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ‘തിരുവനന്തപുരം മുതൽ ടൈംസ്
തിരുവനന്തപുരം∙ നിയമസഭയിൽ സ്പീക്കറുടെ ചേംബറിനു മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാരോടു നിയമസഭാ സെക്രട്ടറി വിശദീകരണം തേടി. സിപിഎം എംഎൽഎ വി.കെ.പ്രശാന്ത് നൽകിയ അവകാശലംഘന നോട്ടിസിലെ ആരോപണങ്ങളെക്കുറിച്ചാണ് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു വേണ്ടി റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവരോട് സെക്രട്ടറി പ്രതികരണം തേടിയത്. അടിയന്തരമായി വിശദീകരണം എത്തിക്സ് കമ്മിറ്റിക്കു കൈമാറണമെന്ന് നോട്ടിസിൽ നിർദേശിച്ചു. കഴിഞ്ഞ മാർച്ച് 15ന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ചേംബറിലേക്കു വന്ന സ്പീക്കറെ തടസ്സപ്പെടുത്തിക്കൊണ്ട് 6 പ്രതിപക്ഷ എംഎൽഎമാർ പ്രകോപനപരമായി പ്രതിഷേധിക്കുകയും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുകയും ചെയ്തെന്നു കാട്ടിയാണ് പ്രശാന്ത് അവകാശലംഘനത്തിനു നോട്ടിസ് നൽകിയത്.
Results 1-10 of 17