Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കൻ മണ്ണിൽനിന്നുണ്ടാവില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിസനായകെയുടെ ഉറപ്പ്.
ഏതാണ്ട് മൂന്നു വർഷം മുൻപ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ രാജപക്സെ കുടുംബവാഴ്ചയ്ക്കെതിരെ ‘ജനത അരഗാലയ’ എന്ന ജനകീയ പ്രതിഷേധ മുന്നേറ്റം ശ്രീലങ്കയെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലം. വെറും രണ്ടു കൊല്ലത്തിനിപ്പുറം രാജ്യത്തു പുതിയൊരു മാറ്റത്തിനു തുടക്കമാകുമെന്ന് അന്നാരെങ്കിലും പ്രവചിച്ചിരുന്നെങ്കിൽ അതൊരു കടന്നകയ്യായേനെ. ജനങ്ങളുടെ പ്രതിഷേധമാണ് 2022ൽ ഈ ദ്വീപുരാജ്യത്തെ കുഴപ്പത്തിലേക്കു തള്ളിവിട്ടതെങ്കിൽ, അതേ ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ സ്ഥിരതാബോധം നൽകുന്നതും. ആ വിശ്വാസംകൊണ്ടാണ് അവർ അനുര കുമാര ദിസനായകെയെ പ്രസിഡന്റായി തിരഞ്ഞെടുത്തതും 21 പാർട്ടികളടങ്ങിയ ജാതിക ജന ബലവെഗായ അഥവാ നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണിയെ ജയിപ്പിച്ചതും. നിലവിൽ, ജാഫ്നയിലെ തമിഴ് വംശജർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ദിസനായകെയുടെ രാഷ്ട്രീയ കർമപരിപാടികളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക
ന്യൂഡൽഹി∙ മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാത്രി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപതി മുർമു എന്നുവരുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കൻ വിദേശകാര്യമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും ദിസനായകെയെ അനുഗമിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
കൊളംബോ ∙ ശ്രീലങ്ക പാർലമെന്റ് സ്പീക്കർ അശോക രൺവാല രാജിവച്ചു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകി എന്നാരോപിച്ച് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതിനെത്തുടർന്നാണിത്. ഭരണസഖ്യമായ നാഷനൽ പീപ്പിൾസ് പവർ അംഗമായ രൺവാല കഴിഞ്ഞ മാസം 21ന് ആണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ഡോക്ടറേറ്റ് ഇല്ലാത്ത രൺവാല അതുണ്ടെന്ന് അവകാശപ്പെട്ടെന്നാണ് ആരോപണം. തെറ്റായ അവകാശവാദമൊന്നും താൻ നടത്തിയിട്ടില്ലെന്നും ഡോക്ടറേറ്റ് സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കൈവശമില്ലെന്നും രൺവാല പറഞ്ഞു.
കൊളംബോ ∙ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മീൻപിടിത്തക്കാരെ വിട്ടയച്ചു. ഇവർ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
കൊളംബോ ∙ ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകെ 15 മുതൽ 17 വരെ ഇന്ത്യ സന്ദർശിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു.
ഇതുവരെ ഭരണപക്ഷത്തോ പ്രധാനപ്രതിപക്ഷനിരയിലോ വന്നിട്ടില്ലാത്ത ഒരു പാർട്ടിയും അവർ നയിക്കുന്ന മുന്നണിയും ശ്രീലങ്കയിൽ അധികാരമേറ്റെടുത്തിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സംസ്കാരം കൊണ്ടുവരുമെന്ന ജെവിപി എന്ന ജനതാ വിമുക്തി പെരമുനയുടെ വാഗ്ദാനമാണ് ശ്രീലങ്കൻ ജനത സ്വീകരിച്ചത്. അനുര ദിസനായകെ (55) രാജ്യത്തെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ∙ കൊളംബോയിലെ മോശം കാലാവസ്ഥയെത്തുടർന്നു ചെന്നൈ–കൊളംബോ ഇൻഡിഗോ വിമാനം ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി.
‘‘അങ്ങനെ 2024 ഉം അവസാനിക്കാറായി..’’. ഇക്കൊല്ലവും പ്ലാന് ചെയ്ത യാത്രകളൊന്നും വിചാരിച്ച പോലെ നടന്നില്ല എന്ന വിഷമത്തിലാണോ? എങ്കില് ഇനിയും സമയമുണ്ട്. ഡിസംബര് മാസം യാത്രകള്ക്കായി മാറ്റിവയ്ക്കാം. ക്രിസ്മസ് അവധിയും ന്യൂ ഇയറുമെല്ലാം അടിച്ചു പൊളിക്കാന് എളുപ്പത്തില് പോയി വരാവുന്ന ഈ രാജ്യങ്ങളിലേക്ക്
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. ബൃഹത്തായ ധാതുനിക്ഷേപങ്ങളും ജൈവവൈവിധ്യവും ഈ ദ്വീപരാഷ്ട്രത്തിലുണ്ട്. ശ്രീലങ്കയുടെ രത്ന തലസ്ഥാനമെന്നാണ് രത്നപുര അറിയപ്പെടുന്നത്.
Results 1-10 of 530