Activate your premium subscription today
Saturday, Apr 12, 2025
കൊച്ചി ∙ പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅദനിയുടെ വീട്ടിൽ സഹായിയായി കൂടി മോഷണം നടത്തിയ ആൾ കൊടുംക്രിമിനൽ. മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 7 പവന് സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ്
കൊച്ചി∙ 1993 ലെ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എസ്.ശിവരാമനു വേണ്ടി അബ്ദുൽ നാസർ മഅദനി തിരഞ്ഞെടുപ്പു പര്യടനം നടത്തിയതും ഇഎംഎസ് മഅദനിയെ ഗാന്ധിജിയോട് ഉപമിച്ചതും സിപിഎം നേതാവ് പി.ജയരാജൻ പുസ്തകത്തിൽ കുറിക്കാൻ മറന്നതിന്റെ കാരണമെന്ത് എന്ന ചോദ്യവുമായി പിഡിപി.
കോഴിക്കോട്∙ സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അബ്ദുൽ നാസർ മദനിക്കെതിരെ ജയരാജൻ പുസ്തകത്തിൽ നടത്തിയ പരാമർശത്തോട് യോജിപ്പില്ലെന്നും പുസ്തക പ്രകാശനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി വെന്റിലേറ്റർ ഐസിയുവിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായം പൂർണമായും ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദം നിയന്ത്രണത്തിലായിട്ടില്ല. വിദഗ്ധ മെഡിക്കൽ സംഘം പരിശോധനയും ചികിത്സയും തുടരുകയാണ്.
കൊച്ചി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസര്‍ മഅദനിയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മഅദനി. പുലര്‍ച്ചെ രണ്ടരയോടെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മഅദനിയെ പരിശോധിച്ചുവരുന്നു.
കൊല്ലം ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവു കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം
കൊല്ലം∙ സുപ്രീം കോടതി അനുമതിയെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേരളത്തിലെത്തി. ബെംഗളൂരുവിൽനിന്നു വിമാനമാഗം തിരുവനന്തപുരത്ത് എത്തിയ മഅദനി, അവിടെനിന്നു റോഡ് മാർഗം കരുനാഗപ്പള്ളിയിലേക്കു പോയി. ഭാര്യ സൂഫിയ, മക്കൾ, സഹായികൾ തുടങ്ങിയവരും ഒപ്പമുണ്ട്.
ബെംഗളൂരു, കൊല്ലം∙ സുപ്രീം കോടതി അനുമതിയെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്ന് ജന്മനാടായ കൊല്ലം അൻവാർശേരിയിലെത്തും. ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മഅദനിക്ക് കേരളത്തിൽ തങ്ങാനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെയാണ് ഇന്ന് രാവിലെ 11.45നു ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് വിമാനമാർഗം പുറപ്പെടുക. ഭാര്യ സൂഫിയ, മക്കൾ, സഹായികൾ എന്നിവരുമൊപ്പമുണ്ട്. റോഡ് മാർഗം ഐസിയു ആംബുലൻസിൽ അൻവാർശേരിയിലെത്തും. തുടർന്ന് അടുത്തുള്ള വേങ്ങ തോട്ടുവാൽ മൻസിലിൽ എത്തി രോഗബാധിതനായ പിതാവ് അബ്ദുൽ സമദിനെ കാണും. പിതാവിന്റെ കൂടെ ഏതാനും ദിവസം ചെലവഴിച്ചതിനു ശേഷം ചികിത്സയ്ക്കായി എറണാകുളത്തേക്കു പോകാനാണു തീരുമാനം.
ന്യൂഡൽഹി ∙ ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്കു കേരളത്തിലേക്കു മടങ്ങാനും കുടുംബത്തോടൊപ്പം താമസിക്കാനും സുപ്രീം കോടതി അനുമതി നൽകി. കേസിൽ നേരത്തേ ജാമ്യം ലഭിച്ചെങ്കിലും ബെംഗളൂരുവിൽ തുടരണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
ന്യൂഡൽഹി∙ കേരളത്തിലേക്ക് പോകാനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ്
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.