Activate your premium subscription today
Monday, Mar 31, 2025
വെസ്റ്റ് പാം ബീച്ച് (യുഎസ്) ∙ മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാൻ വഴികൾ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ൽ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
ടെഹ്റാൻ ∙ ആണവ പദ്ധതിയുടെ കാര്യത്തിൽ യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തിരിച്ചടിയും കനത്തതായിരിക്കുമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കി.
ദുബായ് ∙ യെമന്റെ തലസ്ഥാനമായ സനായ്ക്കു സമീപം ഹൂതി മേഖലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. മാർച്ച് 15 മുതൽ യുഎസ് നടത്തിവരുന്ന ആക്രമണത്തിൽ ഏറ്റവും രൂക്ഷമായതായിരുന്നു ഇന്നലെ പുലർച്ചെ നടന്നത്. സനായിലെ വീടുകൾ തകർന്നതിന്റെ ഏതാനും ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടു.
മോസ്കോ ∙ ധാതു കരാറിൽനിന്നു പിൻവാങ്ങാൻ സെലെൻസ്കി ശ്രമിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.
യുഎസ് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം (റസിപ്രോക്കൽ താരിഫ്) ബുധാനഴ്ച നിലവിൽ വരും. ഈ ദിനം രാജ്യത്തിന്റെ ‘വിമോചന ദിനം’ ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.
എലിയറ്റിന്റെ തരംഗ സിദ്ധാന്തം. റാൽഫ് നെൽസൻ എലിയറ്റിന്റെ ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ചാർട്ടുകളാണ് ഓഹരി വിപണിയുടെ സാങ്കേതിക വിശകലനത്തിൽ നിക്ഷേപ, പിന്മാറ്റ അവസരങ്ങൾ കണ്ടെത്തുന്നതിനും ഗതിനിർണയത്തിനും മറ്റും വ്യാപകമായി ആശ്രയിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ നിക്ഷേപകരുടെ മനസ്സിലുയരുന്നതു മറ്റൊരു എലിയറ്റിന്റെ നിരീക്ഷണമാണ്. വിഖ്യാത കവി ടി.എസ്.എലിയറ്റിന്റെ ‘ഏപ്രിലാണങ്ങേയറ്റം ക്രൂരതയേറും മാസം’ എന്ന നിരീക്ഷണം. അതു വിപണിയുമായി ബന്ധപ്പെട്ട നിരീക്ഷണമല്ലെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ഏപ്രിൽതന്നെയാണ് ഏറെ ദിവസങ്ങളായി നിക്ഷേപകരുടെ സ്വസ്ഥത കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു തത്തുല്യ തോതിൽ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിക്കുന്നത് ഏപ്രിൽ രണ്ടിന് എന്നാണല്ലോ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിയിപ്പ്. പശ്ചാത്തലം ഇതായിരിക്കെ പുതിയ സാമ്പത്തിക വർഷത്തെയും ഈ ആഴ്ചയിലെയും ആദ്യ വ്യാപാരദിനമായ ഏപ്രിൽ 1 ചൊവ്വാഴ്ച വിപണിക്കു കരുതലിന്റെയും ആശങ്കയുടെയും ദിവസമാകാനാണു സാധ്യത. ഭീഷണി ട്രംപിന്റേതായതുകൊണ്ടു
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ഡാലസ് ഡൗൺടൗണിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം നിന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 – 50 % അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൻ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൻ ഡോളറായും കുറച്ചതിന് ശേഷം മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്ക് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Results 1-10 of 2078
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.