‘ഏപ്രിലാകുമോ ഏറ്റവും ക്രൂര മാസം?’ വരുന്നു ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം; ആശങ്കയിൽ വിപണി

Mail This Article
എലിയറ്റിന്റെ തരംഗ സിദ്ധാന്തം. റാൽഫ് നെൽസൻ എലിയറ്റിന്റെ ഈ സിദ്ധാന്തത്തെ അടിസ്‌ഥാനമാക്കിയുള്ള ചാർട്ടുകളാണ് ഓഹരി വിപണിയുടെ സാങ്കേതിക വിശകലനത്തിൽ നിക്ഷേപ, പിന്മാറ്റ അവസരങ്ങൾ കണ്ടെത്തുന്നതിനും ഗതിനിർണയത്തിനും മറ്റും വ്യാപകമായി ആശ്രയിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ നിക്ഷേപകരുടെ മനസ്സിലുയരുന്നതു മറ്റൊരു എലിയറ്റിന്റെ നിരീക്ഷണമാണ്. വിഖ്യാത കവി ടി.എസ്.എലിയറ്റിന്റെ ‘ഏപ്രിലാണങ്ങേയറ്റം ക്രൂരതയേറും മാസം’ എന്ന നിരീക്ഷണം. അതു വിപണിയുമായി ബന്ധപ്പെട്ട നിരീക്ഷണമല്ലെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ഏപ്രിൽതന്നെയാണ് ഏറെ ദിവസങ്ങളായി നിക്ഷേപകരുടെ സ്വസ്‌ഥത കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു തത്തുല്യ തോതിൽ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിക്കുന്നത് ഏപ്രിൽ രണ്ടിന് എന്നാണല്ലോ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിയിപ്പ്. പശ്‌ചാത്തലം ഇതായിരിക്കെ പുതിയ സാമ്പത്തിക വർഷത്തെയും ഈ ആഴ്‌ചയിലെയും ആദ്യ വ്യാപാരദിനമായ ഏപ്രിൽ 1 ചൊവ്വാഴ്ച വിപണിക്കു കരുതലിന്റെയും ആശങ്കയുടെയും ദിവസമാകാനാണു സാധ്യത. ഭീഷണി ട്രംപിന്റേതായതുകൊണ്ടു