Activate your premium subscription today
Saturday, Apr 12, 2025
സര്ഫിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന രാജ്യാന്തര സര്ഫിങ് ഫെസ്റ്റിവല് ഏപ്രില് 13 വരെ വര്ക്കല ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു
സംസ്ഥാനത്തെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് തയാറാക്കിയ ഡിജിറ്റൽ ഇവന്റ് കലണ്ടർ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുത്ത 101 ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷപരിപാടികളുമാണ് ഡിജിറ്റൽ കലണ്ടറിലുള്ളത്.
മധുര∙ പാർട്ടി കോൺഗ്രസിലെ പ്രതിനിധി ചർച്ചയിൽ മുഖ്യമന്ത്രിയെ മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജുവും പ്രകീർത്തിച്ചു. സ്ത്രീകളെ കയ്യിലെടുക്കാൻ അമ്പലങ്ങളിലേക്കു യാത്ര സംഘടിപ്പിക്കണമെന്ന നിർദേശമാണ് മന്ത്രി ആർ. ബിന്ദു മുന്നോട്ടുവച്ചത്.
കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒൻപതു വര്ഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഒൻപതു വർഷത്തിനിടെയുള്ള കേരളത്തിന്റെ മുഖച്ഛായ മാറ്റത്തിൽ നിർണായക ഇടമുണ്ട് പൊതുമരാമത്തു വകുപ്പിന്.
തിരുവനന്തപുരം / കോഴിക്കോട് ∙ എമ്പുരാനെതിരായ വിവാദങ്ങൾക്കിടെ സിനിമ കണ്ട് കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംഘടിത ആക്രമണം നടത്തുന്നത് എന്തിനെന്ന ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ. വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് ഈ സിനിമയ്ക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു.
കുട്ടിക്കാനം ∙ ചരിത്ര സ്മാരകമായ ബ്രിട്ടിഷ് വാസ്തു ശൈലിയിലുള്ള പള്ളിക്കുന്നിലെ ദേവാലയവും ജോൺ ഡാനിയൽ മൺറോയുടെയും അദ്ദേഹത്തിന്റെ കുതിരയുടെയും ഉൾപ്പെടെ വിദേശികളുടെ കല്ലറകളും കൂടുതൽ വിനോദസഞ്ചാരികൾക്ക് കാണുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടുക്കിയുടെ പതിവു കാഴ്ചകളിൽ നിന്നു
വാഗമൺ ∙ വാഗമണില് പാരാഗ്ലൈഡിങ് നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തില് പറന്നുവെന്ന് അറിയിച്ച് മന്ത്രി സമൂഹമാധ്യമങ്ങളില് വിഡിയോ പങ്കുവച്ചു. പരിചയസമ്പന്നനായ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കല്. സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി ആകാശപ്പറക്കല് നടത്തിയത്. വാഗമണ്ണിൽ നിന്നു 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങൾ നടന്നത്.
കൊച്ചി ∙ ലഹരി ഇടപാടു നടത്തിയ എസ്എഫ്ഐ നേതാക്കളെ കുറ്റപ്പെടുത്തുമ്പോൾ മന്ത്രിമാർക്ക് എന്തിനാണ് വിഷമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം മുഴുവൻ ലഹരി മരുന്നാണെന്ന് ഇപ്പോഴാണോ സർക്കാർ അറിയുന്നതെന്നും സതീശൻ ചോദിച്ചു. കേരളത്തിലെ ലഹരി ഇടപാടുകൾക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ലഹരിയല്ല, എസ്എഫ്ഐയെ ഇല്ലാതാക്കലാണ് ചിലർക്ക് താൽപര്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പട്ടിക്കാട് ∙ മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ചായ വിലങ്ങന്നൂർ മുതൽ പീച്ചി റോഡ് ജംക്ഷൻ വരെയുള്ള റോഡിന്റെ ഉദ്ഘാടനം നാളെ 4.30ന് വിലങ്ങന്നൂരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും.കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെയുള്ള മലയോര ഹൈവേയിൽ പീച്ചി
തിരുവനന്തപുരം ∙ സംസ്ഥാന കമ്മിറ്റിയിൽ സീനിയോറിറ്റിയുണ്ടായിട്ടും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ പോയതിലെ നിരാശയിലാണു സിപിഎമ്മിലെ പ്രമുഖരുടെ നിര. സീനിയോറിറ്റിയല്ല, സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കാനുള്ള മികവാണു സെക്രട്ടേറിയറ്റ് രൂപീകരണത്തിൽ കണക്കിലെടുക്കാറുള്ളതെന്നാണു പാർട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാൽ, കമ്മിറ്റിയിലെ സീനിയോറിറ്റി ചില ഘട്ടത്തിൽ മാനദണ്ഡമാക്കാറുമുണ്ട്. ഓരോ ഘട്ടത്തിൽ ഓരോരുത്തരെ ഉൾപ്പെടുത്താനായി മാനദണ്ഡങ്ങൾ അടിക്കടി മാറ്റുന്നുവെന്ന വിമർശനം അടുത്തകാലത്തായി പാർട്ടിയിലുണ്ട്.
Results 1-10 of 746
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.