Activate your premium subscription today
Saturday, Apr 12, 2025
അഹമ്മദാബാദ് ∙ സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും; ഭൂതകാല പാർട്ടിയാകാതെ ഭാവിയിലെ കോൺഗ്രസിനെയാണ് ഒരുക്കേണ്ടതെന്നു ശശി തരൂർ. വിശാല പ്രവർത്തക സമിതിയിൽ പങ്കെടുത്ത 5 കേരള നേതാക്കളിൽ കെ.സി. വേണുഗോപാലിനു പുറമേ ഈ 3 പേർ മാത്രമാണു സംസാരിച്ചത്.
തിരുവനന്തപുരം ∙ മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ മനസ്സുവച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയിരിക്കുന്നത്.
തിരുവനന്തപുരം∙ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിനെ(18) ദുരൂഹ സാഹചര്യത്തിൽ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിക്കൊപ്പം കാണാതായെന്ന പരാതിയിന്മേലാണ്
തിരുവനന്തപുരം∙ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടു ഒന്നും വെട്ടിമാറ്റപ്പെടേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. എമ്പുരാൻ സിനിമ കണ്ടതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരെ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന "ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് - 2025" ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 24ന് വർണ്ണാഭമായ പരിപാടികളും മനോഹരമായ കാഴ്ചകളും ഷാൻ റഹ്മാൻ നയിക്കുന്ന സംഗീത പരിപാടിയുമുൾപ്പെടെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.
തിരുവനന്തപുരം ∙ ദലിതരുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പോരാടുമെന്ന ആഹ്വാനവുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദലിത് പുരോഗമന സമ്മേളനം.
തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കുന്നു. 24 മുതല്‍ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാംദിവസവും ആശമാര്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ആരോഗ്യനില വഷളായ ആർ.ഷീജയെ ആശുപത്രിയിലേക്കു മാറ്റി. ആശ സമരത്തില്‍ കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നു മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ കാണാന്‍ ഇനിയും അനുമതി തേടുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിലും രാജ്യത്തെ ദലിത്- ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദലിത് ജനസമൂഹത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ ദലിത് വിപ്ലവത്തിനു സമയമായെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദലിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദലിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം∙ ഗാന്ധിജിയും ശ്രീനാരായണഗുരുവും വിശ്വപൗരൻമാരായിരുന്നുവെന്നും ശമ്പളത്തിനും സ്ഥാനത്തിനും വേണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനായാൽ വിശ്വപൗരനാകില്ലെന്നും സിപിഎം നേതാവ് ജി.സുധാകരൻ. വി.ഡി.സതീശൻ കേരള നിയമസഭയിൽ താൻ കണ്ടതിൽവച്ച് ഏറ്റവും കൃത്യതയുള്ള പ്രതിപക്ഷ നേതാവാണെന്നു സിപിഐ നേതാവ് സി.ദിവാകരൻ. ചെന്നിത്തല ഇരുത്തംവന്ന നേതാവാണ്. ഗാന്ധിജി– ശ്രീനാരായണ ഗുരു സമാഗമ ശതാബ്ദിയുടെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച ‘മൊഴിയും വഴിയും ആശയസാഗര സംഗമം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. പ്രായപരിധിയുടെ പേരിൽ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിൽ, ‘പ്രായമല്ല, കഴിവും മനസ്സുമാണു പ്രധാന’മെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഒളിയമ്പെയ്തു.
ദുബായ് ∙ ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ പുറത്തിറക്കി.
Results 1-10 of 1317
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.