Activate your premium subscription today
Saturday, Apr 12, 2025
മുംബൈ ∙ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയിൽ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം.
ആലപ്പുഴ ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന ചർച്ചയ്ക്കായി മന്ത്രി എ.കെ. ശശീന്ദ്രനൊപ്പം എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ കാണുമെന്ന് തോമസ് കെ. തോമസ് എംഎൽഎ. സംസ്ഥാന പ്രസിഡന്റാകാൻ ശരദ് പവാർ പറയുമെന്നാണു പ്രതീക്ഷ. പാർട്ടിയിലെ എല്ലാവരോടും അടുപ്പത്തിലാണ്. പാർട്ടിയിൽ ചില വിഭാഗീയതയുണ്ട്.
കൊച്ചി ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ടു 10 ജില്ലാ പ്രസിഡന്റുമാർ ദേശീയ പ്രസിഡന്റ് ശരത് പവാറിനു കത്തയച്ചു. രാജി അംഗീകരിക്കുകയും പുതിയ പ്രസിഡന്റിനെ നിയമിക്കുകയും ചെയ്താൽ അതിനു മുൻപു 14 ജില്ലാ പ്രസിഡന്റുമാരുടെയും അഭിപ്രായം തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചില നേതാക്കളാണു പ്രശ്നങ്ങൾ വഷളാക്കി ഇവിടെവരെ എത്തിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ പ്രസിഡന്റിന്റെ രാജി സ്വീകരിച്ചാൽ പാർട്ടി തകരും. രാജിക്ക് ഇടയായ സാഹചര്യം ദേശീയ നേതൃത്വം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിയിൽ താഴേത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും അംഗീകാരം ലഭിക്കുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് അപ്രതീക്ഷിത രാജി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നടന്നുവരികയായിരുന്നുവെന്നും കത്തിൽ പറയുന്നു.
എന്‍സിപി അധ്യക്ഷസ്ഥാനത്തേക്ക് ആരുവന്നാലും പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എന്താണോ തീരുമാനമെടുക്കുന്നത് അതാണ് കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകരെ സംബന്ധിച്ച് അവസാന വാക്കെന്നും ശശീന്ദ്രന് പറഞ്ഞു.
ന്യൂഡൽഹി∙ തന്റെ സുരക്ഷാ സംഘത്തില്‍നിന്നു പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയെന്ന് എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്രിവാൾ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു പുതിയ വിവാദം.
മുംബൈ ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേൽക്കുകയും അഘാഡിയിൽ ഭിന്നത രൂക്ഷമാകുകയും ചെയ്തതോടെ പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാമെന്ന സമവാക്യവുമായി ശരദ് പവാർ. കൂടുതൽ എംഎൽഎമാരുള്ള തങ്ങൾക്ക് പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. 288 അംഗ സഭയിൽ 20 അംഗങ്ങളാണ് ഉദ്ധവിനുള്ളത്. തൊട്ടു പിന്നിൽ കോൺഗ്രസാണ്. എന്നാൽ 3 പാർട്ടികൾക്കും ഒറ്റയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാനുള്ള അംഗസംഖ്യ ഇല്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പദവിയുടെ മഹത്വം പാലിക്കണമെന്ന് ശരദ് പവാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ബിജെപി, 1978 മുതൽ ശരദ് പവാർ കളിക്കുന്ന വഞ്ചനയുടെ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ബിജെപി കൺവൻഷനിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ∙ എൻസിപി നേതാവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പ്രധാനിയുമായ ശരദ് പവാറിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല്‍ മഹാരാഷ്ട്രയിൽ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചതു ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍വിജയത്തിനുശേഷം ഒരു മാസം കഴിഞ്ഞാണു പ്രസ്താവന.
മുംബൈ∙ ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം പുതിയ ചർച്ചകളിലേക്ക് വഴിതുറക്കുന്നു. പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമർശത്തിലൂടെ ബിജെപി നേതാവ്
മുംബൈ∙ ശരദ് പവാർ ഇൗശ്വരനു തുല്യനാണെന്നു പറഞ്ഞ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ഇരു എൻസിപികളും ഒന്നിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എൻസിപി ലയനത്തിനുവേണ്ടിയാണ് പ്രാർഥിച്ചതെന്ന് പണ്ഡർപുർ ക്ഷേത്രത്തിലെത്തിയ അജിത് പവാറിന്റെ അമ്മ ആശാ പവാർ പറഞ്ഞിരുന്നു. ശരദ് പവാർ കഴിഞ്ഞമാസം 84–ാം പിറന്നാൾ ആഘോഷിച്ചപ്പോൾ അജിത്, ഭാര്യ സുനേത്ര, മകൻ പാർഥ് എന്നിവരും പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവരും നേരിൽക്കണ്ട് ആശംസ അറിയിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ നേതാക്കൾ ലയന ആഗ്രഹം പ്രകടിപ്പിച്ചത്. 2023ലാണ് 40 എംഎൽഎമാരുമായി അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ പക്ഷത്തേക്കു മാറിയത്.
Results 1-10 of 398
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.