Activate your premium subscription today
Saturday, Apr 5, 2025
തിരുവനന്തപുരം ∙ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങളായ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും സംബന്ധിച്ച കാര്യങ്ങളിൽ തുടർചർച്ചയ്ക്കുള്ള വാതിൽ സർക്കാർ അടച്ചു. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം അംഗീകരിക്കാമെങ്കിൽ ചർച്ചകളുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.
എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. എമ്പുരാനെ കുറിച്ച് പരാമർശിച്ച ജോൺ ബ്രിട്ടാസിന് ‘ടിപി 51 വെട്ട്’, ‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് രാജ്യസഭയിൽ സുരേഷ് ഗോപി ചോദിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് ആശമാർ, ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവ ഗാനം കേൾക്കാനല്ലെന്ന ഹൈക്കോടതി വിമർശനം, ഇന്ത്യയ്ക്ക് 26 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ വേതനം പരിഷ്കരിക്കുന്നതു പഠിക്കാന്‍ കമ്മിഷനെ വയ്ക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് ഇന്നു നടത്തുന്ന ചർച്ചയിൽ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യ പ്രഖ്യാപിക്കലും ഉണ്ടായില്ലെങ്കിൽ സമരം തുടരാൻ ആശാ വർക്കർമാർ. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉയർത്തിയ ആവശ്യങ്ങൾക്കു ഫലം കാണാതെ സമരം പിൻവലിക്കില്ലെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി വ്യക്തമാക്കി.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നില്‍ 52 ദിവസമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സമരക്കാരുമായി ചേംബറില്‍ ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചുവന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ലാതെ ആശാ പ്രവർത്തകർ. ഇൻസെന്റീവ് വർധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചതാണെന്നും വീണാ ജോർജിന്റെ ചർച്ചയിൽ പുതിയതായി ഒന്നുമുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ലാതെ ആശാ പ്രവർത്തകർ. ഇൻസെന്റീവ് വർധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചതാണെന്നും വീണാ ജോർജിന്റെ ചർച്ചയിൽ പുതിയതായി ഒന്നുമുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന കേരള ആശാ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ പ്രതികരിച്ചു.
എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾ തന്നെയായിരുന്നു ഇന്നും വാർത്താലോകത്തെ പ്രധാനചർച്ചാ വിഷയങ്ങളിലൊന്ന്. എമ്പുരാനിലെ 24 ഭാഗങ്ങൾ വെട്ടി, എല്ലാം വെറും ബിസിനസ് ഡ്രാമയെന്ന് സുരേഷ് ഗോപി, എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി തുടങ്ങിയവയായിരുന്നു സിനിമയുമായി ബന്ധപ്പെട്ട പ്രധാനവാർത്തകൾ.
ന്യൂഡൽഹി∙ ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
ന്യൂഡൽഹി∙ ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.10നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
Results 1-10 of 1329
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.