Activate your premium subscription today
Tuesday, Apr 1, 2025
കൊച്ചി ∙ ‘സൈബർ ബുള്ളിയിങ്’ തടയാൻ സമഗ്രമായ നിയമത്തിന് എത്രയും വേഗം രൂപം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ലൈംഗിക അധിക്ഷേപം അടക്കമുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയാൻ നിയമം പര്യാപ്തമല്ല. 2024 ൽ ബിഎൻഎസ് നിലവിൽ വന്നിട്ടും മതിയായ വ്യവസ്ഥയില്ല. സൈബർ ബുള്ളിയിങ് കൃത്യമായി നിർവചിക്കാനോ കൈകാര്യം ചെയ്യാനോ ഐടി നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി. എറണാകുളം ഇൻഫോപാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ പ്രതിയായ മലപ്പുറം സ്വദേശി കെ.വി. ഫക്രുദ്ദീൻ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളുടെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരമാണു കേസ്.
ഒരു ക്ലിക്കിൽ എല്ലാം വിരൽത്തുമ്പിൽ! ലോകം സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ച് ചലിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡിന് മുമ്പ് വരെ മുതിർന്നവർ മാത്രമായിരുന്നെങ്കിൽ ഇന്ന് ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ കുഞ്ഞു കുട്ടികൾ വരെയുണ്ട്. മാതാപിതാക്കൾക്ക് ഡിജിറ്റൽ ലോകത്തെ കുറിച്ച് ക്ലാസ് എടുക്കുന്ന മിടുക്കന്മാരും
വിദ്വേഷപരമോ വ്യാജമോ ആയ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നവരെ ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് ചെയ്യും എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വിഡിയോയ്ക്കൊപ്പം നിങ്ങളുടെ വാട്സാപ് സന്ദേശങ്ങൾ നിരീക്ഷപ്പെടുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഷെയർ
കോട്ടയം∙ നടിമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പല നടിമാരും സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ കമന്റിട്ട്, പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ്. ഇതിനു പുറമെയാണ് അശ്ലീല ചുവയുള്ള ട്രോളുകൾ. വാട്സാപ് മുഖേനയും കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറുന്നത്.
അജ്മാൻ ∙ സമൂഹമാധ്യമത്തിൽ ഖത്തറിലെ മലയാളി യുവതിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയ യുഎഇയിലെ പ്രവാസി മലയാളികളെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തതായി പരാതിക്കാരി കൊല്ലം സ്വദേശി ഫാത്തിമ അറിയിച്ചു. പരാതി കൊടുക്കാനായി യുവതി ഖത്തറിൽ നിന്ന് അജ്മാനിലെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ സൽമാൻ ഫൈസി എന്ന വ്യാജ
കോട്ടയം∙ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി കെന്നഡി കരിമ്പുകാലായിലിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. പീഡനം സംബന്ധിച്ച് ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയാണ്...| Kennedy Karimbinkalayil | Manorama News
തിരുവനന്തപുരം∙ സൈബർ ആക്രമണത്തെ തുടർന്നുള്ള മാനസിക വിഷമത്തിൽ ഒരാൾ ആത്മഹത്യ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാകുമെന്ന് പൊലീസ്. സൈബർ തെളിവുകൾ ശേഖരിക്കുന്നതും കോടതിയെ ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്. കടുത്തുരുത്തിയിൽ
കോട്ടയം∙ കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിര സൈബർ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ് മനോരമ ഓൺലൈനോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ
തടി കൂടിയാൽ, കറുത്തിരുന്നാൽ, ഭിന്നശേഷിയോടെ ജനിച്ചാൽ.... അങ്ങനെ സമൂഹം സൃഷ്ടിക്കുന്ന പൊതുബോധത്തിൽ നിന്നും വ്യത്യസ്തനായാൽ പരിഹാസം ചൊരിയുന്ന പ്രവണ സമൂഹത്തിൽ ഇന്നും തുടരുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പോലെയല്ല ആരും ജനിക്കുന്നത്. ആർക്കും സ്വന്തം ജനനത്തിൽ സ്വാധീനമില്ല. ഒരാളുടെ നിറമോ, ശാരീരിക പ്രത്യേകതകളോ
രാജ്യത്ത് പന്ത്രണ്ടു ലക്ഷത്തിൽപരം കേസുകൾ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിൽ സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്നതിന്റെ സൂചനയായി ഈ കണക്കുകളെ കാണാം.
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.